എച്ച്‌ഐവിയും യുവതലമുറയും — അവബോധം, തെരഞ്ഞെടുപ്പുകൾ, ധീരത

എച്ച്‌ഐവിയും യുവതലമുറയും — അവബോധം, തെരഞ്ഞെടുപ്പുകൾ, ധീരത

സോഷ്യൽ മീഡിയയിൽ അനുദിനം പലതരം ഹെൽത്ത് ഇൻഫ്ലുവൻസർമാരെ കാണാം – സ്കിൻകെയർ, ഫിറ്റ്നസ്, ആഹാരക്രമീകരണം  എന്നിവയെക്കുറിച്ചെല്ലാം നിരന്തരം സംസാരിക്കുന്നവർ. പക്ഷെ എച്ച്‌ഐവി ബോധവൽക്കരണത്തെക്കുറിച്ച് പറയുന്നവർ വളരെ കുറവാണ്.

ജെൻസീയ്ക്കും മില്ലേനിയലുകൾക്കും  എച്ച്ഐവി എന്നത് പലപ്പോഴും പുരാതന കാലത്തെ കഥ പോലെയാണ്. എച്ച് ഐ വിയെക്കുറിച്ചുള്ള ഈ അശ്രദ്ധ, പതിറ്റാണ്ടുകൾ പോരാടി നമ്മൾ നേടിയെടുത്ത പുരോഗതിയെ പരോക്ഷമായി ഇല്ലാതാക്കുകയാണ് എന്നതാണ് വാസ്തവം.

യാഥാർത്ഥ്യത്തിന്റെ നേർക്കാഴ്ച

യൂണിസെഫിൻ്റെ 2024ലെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള പുതിയ എച്ച്ഐവി അണുബാധകളിൽ നാലിലൊന്നും (25%) സംഭവിക്കുന്നത് 15നും 24നും ഇടയിൽ പ്രായമുള്ളവർക്കാണ്.

ഇന്ത്യയിൽ, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവ്, ഓൺലൈനിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ എന്നിവയാണ് ഇതിന് പ്രധാന കാരണം.

ക്ഷീണം, പനി തുടങ്ങിയ ആദ്യ ലക്ഷണങ്ങളെ നിസ്സാരമായി തള്ളിക്കളയുന്നതിനാൽ, തങ്ങൾ അപകടസാധ്യതയിലാണെന്ന് പല ചെറുപ്പക്കാരും തിരിച്ചറിയുന്നത് വർഷങ്ങൾക്ക് ശേഷം മാത്രമാണ്.

എന്തുകൊണ്ട് യുവത അപകടസാധ്യത അവഗണിക്കുന്നു?

  • “അതൊന്നും എനിക്ക് വരില്ല” എന്ന മനോഭാവം.
  • ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ മദ്യത്തിന്റെയോ മറ്റ് ലഹരിവസ്തുക്കളുടെയോ സ്വാധീനം.
  • പരിശോധനാ കേന്ദ്രങ്ങളിൽ പോയാൽ മറ്റുള്ളവർ എന്തുവിചാരിക്കും എന്ന ഭയം (വിമർശനങ്ങളെ പേടി).
  • “എച്ച്ഐവി എളുപ്പത്തിൽ ഭേദമാക്കാം” എന്നതുപോലുള്ള തെറ്റിദ്ധരിപ്പിക്കുന്ന ഓൺലൈൻ പ്രചാരണങ്ങൾ.

ബോധവൽക്കരണം എന്നത് ഭീതിയുളവാക്കുന്ന പ്രതീകങ്ങൾക്കപ്പുറം ഉത്തരവാദിത്തത്തെക്കുറിച്ചും ആത്മാഭിമാനത്തെക്കുറിച്ചുമുള്ള സംഭാഷണങ്ങളായി മാറേണ്ടതുണ്ട്.

പ്രതിരോധത്തിൻ്റെ ശാസ്ത്രം

  • കോണ്ടം (ഗർഭനിരോധന ഉറകൾ): ശരിയായി ഉപയോഗിച്ചാൽ 98% വരെ ഫലപ്രദമാണ്.
  • PrEP (പ്രെപ്പ്): ഒന്നിലധികം പങ്കാളികൾ ഉള്ളവർക്കോ, അണുബാധയ്ക്ക് ഉയർന്ന സാധ്യതയുള്ളവർക്കോ വേണ്ടിയുള്ള പ്രതിരോധ മരുന്ന് (Pre-Exposure Prophylaxis).
  • PEP (പെപ്പ്): അണുബാധയ്ക്ക് സാധ്യതയുണ്ടായേക്കാവുന്ന സാഹചര്യം (ഉദാഹരണത്തിന്, ഉറയില്ലാതെ ബന്ധപ്പെടുക) ഉണ്ടായാൽ ഉപയോഗിക്കുന്ന അടിയന്തര മരുന്ന്. 72 മണിക്കൂറിനുള്ളിൽ ഇത് ആരംഭിച്ച് 28 ദിവസം കഴിക്കണം.
  • കൃത്യമായ പരിശോധന: പ്രത്യേകിച്ചും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന് ശേഷം നിർബന്ധമായും പരിശോധന നടത്തുക.

അറിവ് + പ്രതിരോധ മാർഗ്ഗങ്ങളുടെ ലഭ്യത = സുരക്ഷ.

ചെറുപ്പക്കാരിൽ എച്ച്ഐവി രോഗനിർണയം പോസിറ്റീവാകുമ്പോൾ

പരിശോധനാഫലം പോസിറ്റീവ് ആയാൽ ജീവിതം തകർന്നതുപോലെ തോന്നിയേക്കാം. പക്ഷേ, അത് ജീവിതത്തിന്റെ അവസാനമല്ല എന്ന് തിരിച്ചറിയണം.

ART (ആന്റി റിട്രോവൈറൽ തെറാപ്പി) എന്ന ചികിത്സയിലൂടെ സാധാരണ ആയുർദൈർഘ്യത്തോടെ ജീവിക്കാൻ ഇന്ന് സാധിക്കും.

കൗൺസിലിംഗ്: കുറ്റബോധം, ഉത്കണ്ഠ, ബന്ധങ്ങളെക്കുറിച്ചുള്ള ഭയം എന്നിവ കൈകാര്യം ചെയ്യാൻ ഇത് സഹായിക്കുന്നു.

സപ്പോർട്ട് ഗ്രൂപ്പുകൾ: ഓൺലൈനിലോ നേരിട്ടോ ഉള്ള കൂട്ടായ്മകൾ ഒറ്റപ്പെടലിനെ ശാക്തീകരണത്തിലേക്ക് നയിക്കുന്നു.

യൂണിവേഴ്സിറ്റികൾ, എൻജിഒകൾ, ജോലിസ്ഥലങ്ങൾ എന്നിവയെല്ലാം എച്ച്ഐവി ബോധവൽക്കരണത്തെ മാനസികാരോഗ്യ പരിപാടികളുടെ ഭാഗമാക്കണം. 

ഭയമില്ലാത്ത ഒരു തലമുറയെ വാർത്തെടുക്കാം

കാലാവസ്ഥാ വ്യതിയാനം, ലിംഗസമത്വം, മാനസികാരോഗ്യം തുടങ്ങി പല വിഷയങ്ങളെയും ചോദ്യം ചെയ്തവരാണ് ജെൻസീ എന്നറിയപ്പെടുന്ന പുതിയ തലമുറ.

ലൈംഗികാരോഗ്യ സാക്ഷരതയുടെ കാര്യത്തിലും ഇതേ മാറ്റം കൊണ്ടുവരേണ്ട സമയമാണിത്.

സാധാരണ രക്ത പരിശോധന പോലെ എച്ച്ഐവി പരിശോധനയെയും സ്വാഭാവികമായി കാണുക.

എച്ച്ഐവിയെക്കുറിച്ച് ഓൺലൈനിൽ വരുന്ന തമാശകളെയും തെറ്റായ വിവരങ്ങളെയും ധൈര്യപൂർവ്വം  നേരിടുക.

എച്ച്ഐവി ബാധിതരായവരെ ചേർത്തുനിർത്തുന്നതിനായി നിലകൊള്ളുക.

കാരണം, ഒരു രോഗത്തോടുള്ള ഭയവും തെറ്റിദ്ധാരണയും ഇല്ലാതാക്കുന്നത് മാനുഷികമായ പ്രവൃത്തിയാണ്.

ഭാവിയുടെ അടിത്തറ അറിവാണ്

സമത്വത്തെക്കുറിച്ച് ട്വീറ്റ് ചെയ്യുന്ന തലമുറ, സഹാനുഭൂതിയെക്കുറിച്ചും സംസാരിക്കേണ്ടതുണ്ട്.

എച്ച്ഐവിയുമായി ബന്ധപ്പെട്ട ഭയവും തെറ്റിദ്ധാരണയും ഇല്ലാത്ത ഒരു ലോകം കെട്ടിപ്പടുക്കുന്നത് നിശബ്ദത കൊണ്ടല്ല, മറിച്ച് സംഭാഷണങ്ങളിലൂടെയാണ് – സത്യസന്ധവും കൃത്യമായ അറിവ് നൽകുന്നതും അനുകമ്പയുള്ളതുമായ സംഭാഷണങ്ങളിലൂടെ.

References

UNICEF Global Youth Report 2024 | WHO HIV Prevention Toolkit | CDC Youth & HIV Facts 2024 | The Lancet Child & Adolescent Health Study 2023

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe