സമൃദ്ധിയുടെ കാലത്തെ “ഹിഡൻ ഹങ്കർ”: ആധുനിക ഭാരതത്തിലെ കുഞ്ഞുങ്ങളിലെ പോഷകാഹാരക്കുറവ് 

സമൃദ്ധിയുടെ കാലത്തെ “ഹിഡൻ ഹങ്കർ”: ആധുനിക ഭാരതത്തിലെ കുഞ്ഞുങ്ങളിലെ പോഷകാഹാരക്കുറവ് 

ആഹാരം ധാരാളമായി ലഭ്യമാകുന്ന അവസ്ഥയിലും നമ്മുടെ രാജ്യത്തെ ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ ഹിഡൻ ഹങ്കർ (Hidden Hunger) എന്നറിയപ്പെടുന്ന പരോക്ഷ വിശപ്പ് അനുഭവിക്കുന്നുണ്ട്. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാത്ത അവസ്ഥയാണിത്. കണ്ടാൽ ആരോഗ്യമുള്ള, നന്നായി ഭക്ഷണം കഴിക്കുന്ന കുഞ്ഞുങ്ങളായി  തോന്നുമെങ്കിലും യഥാർത്ഥത്തിൽ തലച്ചോറിൻ്റെ വികാസത്തിനും രോഗപ്രതിരോധശേഷിക്കും മൊത്തത്തിലുള്ള വളർച്ചയ്ക്കും വേണ്ട അത്യാവശ്യ പോഷകങ്ങൾ ഇവർക്ക് ലഭിക്കുന്നില്ല.

നവീനകാലത്തെ ശിശുക്കളിലെ പോഷകാഹാരക്കുറവിൻ്റെ കാരണങ്ങൾ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം. നവജാത ശിശുക്കൾക്ക് ഫോർമുല പാൽ നൽകുന്നതിൻ്റെ പ്രശ്നങ്ങൾ, മുലയൂട്ടുന്നതിലെ അപാകതകൾ, സൂക്ഷ്മ പോഷകങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ തുടങ്ങിയ എല്ലാ കാരണങ്ങളും പരിശോധിക്കാം. ഒപ്പം, ശരിയായ പോഷകാഹാരക്രമം എങ്ങനെ കുഞ്ഞുങ്ങളുടെ ആരോഗ്യകരമായ ഭാവി ഉറപ്പാക്കുന്നു എന്നും nellikka.life ലൂടെ വിശദമായി മനസ്സിലാക്കാം.

1. തടി കണ്ട് ആരോഗ്യം വിലയിരുത്തരുത് 

  • കാഴ്ച്ചയിൽ ആരോഗ്യമുള്ളവരായി തോന്നുന്ന പല ശിശുക്കൾക്കും അയേൺ, സിങ്ക്, വിറ്റാമിൻ ഡി, ഫാറ്റി ആസിഡുകൾ എന്നിവയുടെ കുറവുണ്ടാവാം.
  • പരോക്ഷമായ പോഷകാഹാരക്കുറവ് തലച്ചോറിൻ്റെ വികാസത്തെയും രോഗപ്രതിരോധശേഷിയെയും വളർച്ചയെത്തന്നെയും ബാധിക്കുന്നു.
  • ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകൾ പ്രകാരം, ഇന്ത്യയിലെ അഞ്ച് വയസ്സിന് താഴെയുള്ള  കുട്ടികളിൽ 35% പേർക്ക് വളർച്ചാ മുരടിപ്പുണ്ട്. ഭൂരിഭാഗം കുട്ടികളിലും ശിശുക്കളായിരിക്കുന്ന അവസ്ഥയിൽത്തന്നെ ഈ പ്രശ്നം തുടങ്ങുന്നു എന്നതും ഗൗരവമേറിയ വസ്തുതയാണ്.

2. എന്തുകൊണ്ടിങ്ങനെ: പുതിയ ശീലങ്ങൾ, പഴയ തെറ്റിദ്ധാരണകൾ

  • തുടക്കം മുതൽക്കേ ഫോർമുല പാൽ നൽകുമ്പോൾ : മുലയൂട്ടലിന് പകരം സൗകര്യത്തിന് വേണ്ടി പാൽപ്പൊടി കലക്കി കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നത്.
  • ഖരഭക്ഷണം നൽകാൻ വൈകുന്നത്: കട്ടിയുള്ള ഭക്ഷണം വളരെ വൈകി നൽകുകയോ അല്ലെങ്കിൽ വളരെ നേരത്തെ നൽകുകയോ ചെയ്യുന്നത്.
  • തെറ്റായ വിശ്വാസങ്ങൾ: 6 മാസം മുമ്പ് തേൻ കൊടുക്കുന്നത്, മുലയൂട്ടുന്നതിന് മുമ്പ് വെള്ളം കൊടുക്കുന്നത്, അല്ലെങ്കിൽ വിറ്റാമിൻ സപ്ലിമെൻ്റുകൾ ഒഴിവാക്കുന്നത് പോലെയുള്ള, പണ്ടുകാലത്തെ തെറ്റായ വിശ്വാസങ്ങൾ.
  • അമ്മയുടെ പോഷകാഹാരക്കുറവ്: അമ്മയ്ക്ക് പോഷകക്കുറവുണ്ടെങ്കിൽ അത് കുഞ്ഞിലേക്കും പകരുന്നു.

3. മാതാപിതാക്കൾ ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണങ്ങൾ

  • ഭാരം സാവധാനം കൂടുകയോ അല്ലെങ്കിൽ ഉയരം ശതമാനക്കണക്കിൽ കുറവായിരിക്കുകയോ ചെയ്യുക.
  • അസ്വസ്ഥത അല്ലെങ്കിൽ ഉറക്കക്കുറവ്.
  • ഇടയ്ക്കിടെയുള്ള ജലദോഷം, രോഗപ്രതിരോധശേഷിക്കുറവ്.
  • വിളറിയ ചർമ്മം, എളുപ്പത്തിൽ പൊട്ടുന്ന നഖങ്ങൾ (വിളർച്ചയുടെ ലക്ഷണങ്ങൾ).
  • ചലനപരവും ധിഷണാപരവുമായ വളർച്ചാ ഘട്ടങ്ങളിൽ കാലതാമസം.

4. ആദ്യ ആയിരം ദിവസങ്ങളുടെ ശക്തി

ഗർഭധാരണം മുതൽ 2 വയസ്സ് വരെയുള്ള ആദ്യത്തെ 1000 ദിവസങ്ങളാണ് കുഞ്ഞിൻ്റെ വളർച്ചയ്ക്കും തലച്ചോറിൻ്റെ വികാസത്തിനും ഏറ്റവും നിർണായകമായ സമയം.

ഈ സമയത്തെ ക്രമീകൃതമായ പോഷകാഹാരം പ്രമേഹം, അമിതവണ്ണം, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ ആജീവനാന്ത രോഗങ്ങളെ തടയാൻ സഹായിക്കും.

5. ചെറിയ മാറ്റങ്ങൾ, വലിയ സ്വാധീനം

ലളിതമായ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുഞ്ഞിൻ്റെ ആരോഗ്യം ഉറപ്പാക്കാം

  • ആദ്യത്തെ 6 മാസം മുലപ്പാൽ മാത്രം നൽകുക.
  • 6 മാസം ആകുമ്പോഴേക്കും ഇരുമ്പ് ധാരാളമടങ്ങിയ ഭക്ഷണങ്ങൾ നൽകുക (പയറുവർഗ്ഗങ്ങൾ അരച്ചത്, പോഷകങ്ങൾ ചേർത്ത ധാന്യങ്ങൾ, ഇലക്കറികൾ).
  • പ്രാദേശിക സൂപ്പർഫുഡുകൾ ഉപയോഗിക്കുക — റാഗി, പഴം, മുട്ടയുടെ മഞ്ഞക്കരു, നെയ്യ്, തൈര്.
  • ഓരോ 3-6 മാസത്തിലും ശിശുരോഗ വിദഗ്ദ്ധനെക്കണ്ട് പോഷകാഹാര പരിശോധനകൾ (Pediatric Nutrition Check-ups) നടത്തുക.

കുഞ്ഞിൻ്റെ ആരോഗ്യത്തിൽ വിട്ടുവീഴ്ച്ച വേണ്ട:

nellikka.life ലൂടെ അംഗീകൃത പോഷകാഹാര വിദഗ്ദ്ധർ, ശിശുക്കൾക്കായി വ്യക്തിഗത ഭക്ഷണക്രമം തയ്യാറാക്കാൻ മാതാപിതാക്കളെ സഹായിക്കുന്നു. ക്രമീകൃത പോഷകങ്ങൾ, ഭക്ഷണം നൽകേണ്ട സമയം, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ശീലങ്ങൾ എന്നീ പ്രധാന ഘടകങ്ങളിൽ  ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

📞  +91 8089262573 ഈ നമ്പറിൽ ബന്ധപ്പെട്ട് കൺസൾട്ടേഷൻ ഉറപ്പാക്കൂ.

നിങ്ങളുടെ കുഞ്ഞിന് ഏറ്റവും മികച്ച ആരോഗ്യപരിപാലനത്തിന് തുടക്കം കുറിക്കൂ.

കുഞ്ഞിൻ്റെ ആദ്യ രണ്ട് വർഷങ്ങളിലെ നല്ല പോഷകാഹാരം ആയുഷ്ക്കാലം മുഴുവനും വേണ്ട കരുത്തിന് അടിത്തറ പാകുന്നു. 

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe