കൗമാരക്കാർ അറിയാൻ: ലക്ഷ്യങ്ങളിലേക്ക് എളുപ്പത്തിൽ എങ്ങനെ എത്തിച്ചേരാമെന്ന് നോക്കിയാലോ?

കൗമാരക്കാർ അറിയാൻ: ലക്ഷ്യങ്ങളിലേക്ക് എളുപ്പത്തിൽ എങ്ങനെ എത്തിച്ചേരാമെന്ന് നോക്കിയാലോ?

വലിയ വലിയ സ്വപ്നങ്ങളുണ്ട്, ഇല്ലേ—പരീക്ഷയിൽ നല്ല മാർക്ക് വാങ്ങണം, ഗിറ്റാർ വായിക്കാൻ പഠിക്കണം, സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങണം, ബൈക്ക് വേണം, ഭാവിയിൽ എന്താകണം എന്നതിനെക്കുറിച്ച് വ്യക്തമായ തീരുമാനത്തിലെത്തണം… അങ്ങനെ നിരവധി പ്ലാനുകൾ!

പക്ഷേ ഒരു പ്രശ്നമുണ്ട്: ഈ ടീനേജിൽ നിങ്ങളുടെ ശ്രദ്ധ മാറ്റുന്ന കുറെയേറെ കാര്യങ്ങൾ ഉണ്ട്. ഇൻസ്റ്റാഗ്രാം റീലുകൾ, മെസ്സേജുകൾ, പരീക്ഷാ ടെൻഷൻ, കാര്യങ്ങളിൽ പിന്നിലായിപ്പോകുമോ എന്ന പേടി, പിന്നെ ക്രഷിൻ്റെ കാര്യം വേറെ. സത്യം പറഞ്ഞാൽ, ഒരു ഗ്രൂപ്പ് ഗെയിമിൽ പങ്കെടുക്കുന്നതുപോലത്തെ അവസ്ഥ. അല്ലേ?

അപ്പോൾ, എങ്ങനെ മാനസിക സമ്മർദ്ദമില്ലാതെ നമുക്ക് ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം? പഠനവും സ്വപ്നങ്ങളും തീരുമാനങ്ങൾ ശരിയാകുമോ എന്ന ആശങ്കയും എല്ലാം കൂടി കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലല്ലേ ഇപ്പോൾ? അക്കാര്യമാണ് നമ്മൾ ഇന്നു വിശദമായി നോക്കാൻ പോകുന്നത്. പോംവഴികൾ നെല്ലിക്ക.ലൈഫ് പറഞ്ഞുതരാം!

ലക്ഷ്യങ്ങൾ നിശ്ചയിക്കേണ്ടതിൻ്റെ ആവശ്യം

ലക്ഷ്യങ്ങൾ എന്ന് പറയുന്നത് വെറുതെ മാർക്കുകൾ കൂട്ടാനോ ട്രോഫികൾ നേടാനോ വേണ്ടി മാത്രമുള്ളതല്ല—അതൊരു വഴികാട്ടിയാണ്.

നിങ്ങൾ ഒരു ലക്ഷ്യം നിശ്ചയിക്കുമ്പോൾ, ” ഇപ്പോൾ എനിക്ക് ഏറ്റവും പ്രധാനം ഇതാണ്” എന്നാണ് നിങ്ങൾ സ്വയം നിങ്ങളുടെ മനസ്സിനോട് പറയുന്നത്.

വ്യക്തമായ ലക്ഷ്യങ്ങളുള്ള കൗമാരക്കാർക്ക് കൂടുതൽ ആത്മവിശ്വാസവും പ്രതിസന്ധികളെ നേരിടാനുള്ള കരുത്തും സന്തോഷവും ഉണ്ടാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. കാരണം, സ്വന്തം ജീവിതത്തിൽ അവർക്കൊരു നിയന്ത്രണമുണ്ടെന്ന് അവർക്ക് തന്നെ തോന്നുന്നു.

ജീവിതം ഒഴുകിപ്പോകുന്നതും നോക്കി, വെറുതെ കയ്യുംകെട്ടി നിൽക്കുന്നതിനുപകരം, സ്വന്തം കഥയിലെ ഹീറോ ആകുന്നത് പോലെയാണത്. കാര്യങ്ങൾ, ഘട്ടംഘട്ടമായി  ആശയക്കുഴപ്പമില്ലാതെ വ്യക്തമായി എങ്ങനെ രൂപപ്പെടുത്താമെന്ന് നോക്കാം.

സ്റ്റെപ്പ് 1: സ്വന്തം ലക്ഷ്യങ്ങൾ ശ്രദ്ധിക്കാം

മാതാപിതാക്കളോ സുഹൃത്തുക്കളോ അല്ലെങ്കിൽ ഇൻസ്റ്റഗ്രാമിലെ ഏതെങ്കിലും ഇൻഫ്ലുവൻസറോ നിങ്ങളിൽ നിന്ന് എന്ത് പ്രതീക്ഷിക്കുന്നു എന്നതല്ല കാര്യം. സ്വയം ഒന്ന് ചോദിച്ചു നോക്കൂ:

“ഈ മാസം എന്ത് കാര്യത്തിലാണ് ഞാൻ മെച്ചപ്പെടേണ്ടത്?”

അത് ചിലപ്പോൾ നിങ്ങളുടെ ചിത്രരചന മെച്ചപ്പെടുത്തുന്നതാകാം, സ്പോർട്സ് ക്ലബ്ബിൽ ചേരുന്നതാകാം, അല്ലെങ്കിൽ ക്ലാസ്സിൽ അനുഭവപ്പെടുന്ന സഭാകമ്പം മാറ്റുന്നതാകാം. ലക്ഷ്യങ്ങൾ സ്വയം സൃഷ്ടിക്കുന്നതാകുമ്പോൾ, അത് ചെയ്യാനുള്ള ആവേശം ഉള്ളിൽ നിന്ന് തന്നെ വരും.

സ്റ്റെപ്പ് 2: എഴുതി വെയ്ക്കാം (അതെ, ഇതിൽ ശരിക്കും റിസൽറ്റുണ്ടാകും!)

പഴഞ്ചൻ രീതിയാണെന്ന് തോന്നിയേക്കാം, പക്ഷേ ലക്ഷ്യങ്ങൾ എഴുതി വെയ്ക്കുന്നത് അവയെ കൂടുതൽ ഗൗരവത്തോടെ കാണാൻ സഹായിക്കും. നിങ്ങളുടെ ഫോണിലെ നോട്‌സിലോ അല്ലെങ്കിൽ മുറിയിലെ ചുവരിലോ അത് കുറിച്ചൊട്ടിച്ചു വെയ്ക്കുക.

ഉദാഹരണത്തിന്:

“ഞാൻ ദിവസവും ഒരു പുതിയ ഇംഗ്ലീഷ് വാക്ക് പഠിക്കും.”

“ഞാൻ നാളെ മുതൽ മുടങ്ങാതെ ജിമ്മിൽ പോകും”

“ഉറങ്ങാൻ കിടന്ന ശേഷം റീൽസ് കാണില്ല”

കണ്ടോ? ഇതോടെ നിങ്ങൾ ആദ്യത്തെ ചുവടുവെയ്പ്പ് നടത്തിക്കഴിഞ്ഞു!

സ്റ്റെപ്പ് 3: ലക്ഷ്യങ്ങളെ പല ഭാഗങ്ങളാക്കാം

ഒറ്റ ദിവസം കൊണ്ട് മല കയറിത്തീർക്കാം എന്ന് വിചാരിക്കരുത്. ഓരോ ആഴ്ചയും കുറച്ചു കുറച്ചായി കയറുക. നിങ്ങളുടെ ലക്ഷ്യം ഗിറ്റാർ പഠിക്കുക എന്നതാണെങ്കിൽ, ഒരു ദിവസം ഒരു ‘കോഡ്’ (chord) വച്ച് തുടങ്ങുക. ഇത്തരം ചെറിയ വിജയങ്ങൾ നിങ്ങളുടെ മനസ്സിന് സന്തോഷം നൽകുകയും, നിങ്ങൾക്ക് എന്തിനും സാധിക്കുമെന്ന ആത്മവിശ്വാസം തരുകയും ചെയ്യും.

സ്റ്റെപ്പ് 4: മാറ്റം ശ്രദ്ധിക്കാം, പാതിവഴിയിൽ ഉപേക്ഷിക്കല്ലേ

ചിലപ്പോൾ ഇടയ്ക്ക് തെറ്റുകൾ പറ്റാം, അല്ലെങ്കിൽ ചില പ്രത്യേക സാഹചര്യങ്ങളിൽ പ്ലാൻ ചെയ്തത് പോലെ നടന്നില്ലെന്ന് വരാം. അത് സാരമില്ല, എല്ലാവർക്കും സംഭവിക്കുന്നതാണത്. ഒരു ദിവസം മുടങ്ങിയോ? കുഴപ്പമില്ല, അവിടെ വെച്ചു നിർത്താതെ വീണ്ടും തുടങ്ങുക. പുരോഗതി അളക്കാൻ ആപ്പുകളോ ഡയറിയോ സ്റ്റിക്കി നോട്ട്സോ ഉപയോഗിക്കാം. ഓരോ ചെറിയ ലക്ഷ്യം പൂർത്തിയാക്കുമ്പോഴും അത് ആഘോഷിച്ചുനോക്കൂ! നിങ്ങൾക്ക് ഇഷ്ടമുള്ള എന്തെങ്കിലും സ്വയം നൽകി നിങ്ങളെ അഭിനന്ദിക്കാൻ മറക്കരുത്.

സ്റ്റെപ്പ് 5: ഇതിനെക്കുറിച്ച് സംസാരിക്കാം

നിങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ച് സുഹൃത്തിനോടോ അദ്ധ്യാപകരോടോ മാതാപിതാക്കളോടോ പറയുക. നിങ്ങൾ എന്തിനുവേണ്ടിയാണ് പരിശ്രമിക്കുന്നത് എന്ന് മറ്റൊരാൾ കൂടി അറിയുമ്പോൾ, അത് കൂടുതൽ ഉത്തരവാദിത്തത്തോടെ മുന്നോട്ട് പോകാൻ നിങ്ങളെ സഹായിക്കും. ചിലപ്പോൾ നിങ്ങളുടെ ആവേശം കാണുമ്പോൾ അവർക്കും പുതിയ കാര്യങ്ങൾ ചെയ്യാൻ തോന്നിയാലോ! 

നെല്ലിക്ക.ലൈഫ് ടീൻ ഗോൾ കിറ്റ്

എല്ലാം ഒറ്റയ്ക്ക് ഡീൽ ചെയ്യാൻ ബുദ്ധിമുട്ടായേക്കും. അല്ലേ?

നെല്ലിക്ക.ലൈഫ് സഹായത്തിനു കൂടെയുണ്ട്:

  • ആഴ്‌ചതോറുമുള്ള വെല്ലുവിളികൾ (Weekly Challenges): കൃത്യനിഷ്ഠയോടെ മുന്നോട്ട് പോകാൻ സഹായിക്കുന്ന രസകരവും ലളിതവുമായ ലക്ഷ്യങ്ങൾ
  • പ്ലാനറുകളും ചെക്ക്‌ലിസ്റ്റുകളും: നിങ്ങളുടെ ലക്ഷ്യങ്ങൾ പ്ലാൻ ചെയ്യാൻ സഹായിക്കുന്ന ഡിസൈനുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
  • കൂട്ടുകാരുടെ കഥകൾ: നമ്മുടെ പ്രായത്തിലുള്ളവർ എങ്ങനെയാണ് ലക്ഷ്യങ്ങൾ നേടിയതെന്നും എവിടെയാണ് അവർക്ക് പാളിച്ചകൾ പറ്റിയതെന്നും അവരുടെ വാക്കുകളിലൂടെ തന്നെ മനസ്സിലാക്കാം.
  • വിദഗ്ധരുടെ നിർദ്ദേശങ്ങൾ: കൗമാരക്കാരുടെ മനസ്സിനെ നന്നായി അറിയുന്ന സൈക്കോളജിസ്റ്റുകളിൽ നിന്നും ലൈഫ് കോച്ചുകളിൽ നിന്നും ലളിതമായ മാനസികാരോഗ്യ ടിപ്‌സ് സ്വീകരിക്കാം.
  • ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള വഴികൾ (Focus Hacks): സോഷ്യൽ മീഡിയ ഡിറ്റോക്സ് മുതൽ പഠിക്കുമ്പോൾ കേൾക്കാവുന്ന മ്യൂസിക് വരെ—ശ്രദ്ധ പതറാതിരിക്കാനുള്ള തന്ത്രങ്ങൾ ശ്രമിക്കാം

നിങ്ങൾ മടിയന്മാരല്ല, പുതിയ കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കുകയാണ്!

കാര്യങ്ങൾ പിന്നത്തേക്ക് മാറ്റിവെക്കുന്നത് (Procrastination) പരാജയമായി കണക്കാക്കണ്ട. “എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്, അതുകൊണ്ട് എവിടെ തുടങ്ങണമെന്ന് അറിയില്ല” എന്ന് നിങ്ങളുടെ മനസ്സ് പറയുന്ന രീതിയാണത്. ഇതിനൊരു പരിഹാരമേയുള്ളൂ: വളരെ ചെറിയ കാര്യങ്ങളിൽ നിന്ന് തുടങ്ങുക, ഇപ്പോൾ തന്നെ തുടങ്ങുക!

അഞ്ചു മണിക്കൂർ ആലോചിച്ചു കൊണ്ടിരിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് അഞ്ച് മിനിറ്റ് പ്രവൃത്തിയിൽ ഏർപ്പെടുന്നത്.

നിങ്ങൾ സൂപ്പറാണ്!

പ്രിയപ്പെട്ട കൂട്ടുകാരേ, നിങ്ങളുടെ സ്വപ്നങ്ങൾ ഒരിക്കലും എത്തിപ്പിടിക്കാൻ കഴിയാത്തത്ര വലുതല്ല. പ്രവർത്തനങ്ങൾ എളുപ്പത്തിൽ തുടങ്ങാൻ കഴിയുന്ന രീതിയിൽ ചെറിയ ചെറിയ ഘട്ടങ്ങളാക്കി മാറ്റിയാൽ മാത്രം മതി.

ഓർക്കുക:

പൂർണ്ണത തേടിപ്പോകരുത്. പകരം ഓരോ ദിവസവും നിങ്ങൾ മെച്ചപ്പെടുന്നുണ്ടോ (Progress) എന്ന് മാത്രം നോക്കുക.

അപ്പോൾ, നമ്മൾ തുടങ്ങുകയല്ലേ? എന്താണ് ഈ ആഴ്ചയിലെ നിങ്ങളുടെ ലക്ഷ്യം? അതൊന്ന് എഴുതി വെയ്ക്കൂ, അല്ലെങ്കിൽ ഉറക്കെ ഒന്ന് പറഞ്ഞു നോക്കൂ. എന്നിട്ട് അത് നേടിയെടുക്കാൻ ശ്രമിക്കൂ. നിങ്ങൾക്കതിന് സാധിക്കും!

തുടങ്ങാൻ റെഡിയല്ലേ? ഒരു നോട്ടുബുക്കോ ഫോണോ എടുത്ത് ഇങ്ങനെ എഴുതൂ: “ഈ ആഴ്ചയിലെ എന്റെ ലക്ഷ്യം…” നമുക്ക് തുടങ്ങാം!

Related News

സ്മാർട്ടായി പരീക്ഷയെഴുതണ്ടേ?

സ്മാർട്ടായി പരീക്ഷയെഴുതണ്ടേ?

ഉൻമേഷത്തോടെ പഠിക്കാനും  വിജയം നേടാനും നല്ലാഹാരം കഴിക്കാം വീണ്ടും പരീക്ഷാക്കാലമെത്തിക്കഴിഞ്ഞു.  വേനൽച്ചൂടും പരീക്ഷാച്ചൂടും ഒന്നിച്ചനുഭവിക്കുകയാണ് കുട്ടികളും രക്ഷിതാക്കളും. മുൻകാലങ്ങളിൽ നിന്ന് പരീക്ഷകളിലും പഠനരീതികളിലും ഇന്നേറെ മാറ്റങ്ങൾ വന്നിട്ടുണ്ട്.  ...

ഫെബ്രുവരി 25, 2026 1:02 am
അന്തസ്സോടെ മുന്നേറാം വാർദ്ധക്യത്തിലേക്ക് : വയോജന പരിചരണത്തിൽ വേണം കരുതലും അവബോധവും

അന്തസ്സോടെ മുന്നേറാം വാർദ്ധക്യത്തിലേക്ക് : വയോജന പരിചരണത്തിൽ വേണം കരുതലും അവബോധവും

പ്രായമായവരോട് നാം എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചാണ് അവരുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകുക. ശാരീരികമായും മാനസികമായും സാമൂഹികമായും അവരുടെ വാർദ്ധക്യകാലം എത്രത്തോളം ആരോഗ്യകരമാണ് എന്നു തീരുമാനിക്കപ്പെടുന്നതും...

ഫെബ്രുവരി 24, 2026 10:05 pm
ഡയറ്റ് പ്ളാൻ പിന്തുടരാനാകുന്നില്ലേ? സ്വയം കുറ്റപ്പെടുത്താൻ വരട്ടെ;

ഡയറ്റ് പ്ളാൻ പിന്തുടരാനാകുന്നില്ലേ? സ്വയം കുറ്റപ്പെടുത്താൻ വരട്ടെ;

ആരോഗ്യത്തെക്കുറിച്ച് അവബോധമുണ്ടായാൽ ഡയറ്റിംഗ് എളുപ്പമാക്കാം  കൃത്യമായ തയ്യാറെടുപ്പുകളോടെ, അടുക്കും ചിട്ടയും പാലിച്ചുകൊണ്ട്,  ആഹാരം, ഉറക്കം, ജോലി, ക്രിയാത്മകത തുടങ്ങിയവയ്ക്കെല്ലാം വേണ്ടത്ര പ്രാധാന്യം നൽകുന്ന ഒരു പട്ടിക തയ്യാറാക്കി,...

ഫെബ്രുവരി 23, 2026 10:39 pm
വാട്ടർമെലൺ ഫെറ്റ സാലഡ് – വേനൽച്ചൂടിനെ ചെറുക്കാൻ ഒരുഗ്രൻ വിഭവം!

വാട്ടർമെലൺ ഫെറ്റ സാലഡ് – വേനൽച്ചൂടിനെ ചെറുക്കാൻ ഒരുഗ്രൻ വിഭവം!

ഫെബ്രുവരി തീരുംമുമ്പേ ചൂടു കഠിനമായിക്കഴിഞ്ഞു. വേനൽച്ചൂടിൽ  ശരീരത്തിന് കുളിർമ്മ  നൽകുന്ന തരം ആഹാരം കഴിക്കേണ്ടത് അത്യാവശ്യമാണ്. മധുരവും ഉപ്പും ചേർന്ന രുചിക്കൂട്ടുകളും ഫ്രഷ് ആയ ചേരുവകളും ചേർത്തുണ്ടാക്കുന്ന...

ഫെബ്രുവരി 20, 2026 11:34 pm
Top
Subscribe