സന്തോഷം പകരാൻ വീണ്ടുമൊരു ക്രിസ്മസ് 

സന്തോഷം പകരാൻ വീണ്ടുമൊരു ക്രിസ്മസ് 

ആനന്ദത്തോടൊപ്പം നിറയട്ടെ ആരോഗ്യവും!

മനുഷ്യമനസ്സുകളിൽ സന്തോഷത്തിൻ്റെ സന്ദേശവും ആഘോഷത്തിൻ്റെ നക്ഷത്രത്തിളക്കവും സമ്മാനിച്ചുകൊണ്ടാണ് ഓരോ ക്രിസ്മസും കടന്നുവരുന്നത്. കുടുംബങ്ങളിലെ മുതിർന്നവർക്ക്, പിന്നിട്ട ക്രിസ്മസ് കാലത്തെക്കുറിച്ചുള്ള നല്ല ഓർമ്മകൾ ഊർജം പകരുന്നു. കുട്ടികൾക്ക് പഠനത്തിൽ നിന്നവധിയെടുത്ത് ഒത്തൊരുമിച്ച് കളിച്ചുരസിക്കാൻ കഴിയുന്നു. വീടുകൾ ചിരിയും വർത്തമാനങ്ങളും കൊണ്ട് നിറയുന്നു. മേശപ്പുറത്ത് രുചികരമായ വിഭവങ്ങൾ നിരക്കുന്നതിനൊപ്പം ഹൃദയങ്ങളിൽ സ്നേഹത്തിന്റെ ഊഷ്മളതയും നിറയുന്ന സമയം. ആഹാരവും ആഘോഷത്തിമിർപ്പിൻ്റെ ഭാഗമാകുമ്പോൾ കാലറി കണക്കാക്കി കഴിക്കാനും സ്വാദൂറുന്ന വിഭവങ്ങൾ ഒഴിവാക്കാനും പറയുന്നതിൽ പ്രസക്തിയില്ലെന്നു തോന്നാം. 

ആഘോഷങ്ങളുടെ ആനന്ദത്തെ ബാധിക്കാതെ തന്നെ നമ്മുടെ ശരീരത്തെ ശ്രദ്ധിക്കാൻ കഴിയുക  എന്നതാണ് പ്രധാനം. ആഘോഷങ്ങൾക്കൊപ്പം തന്നെ ശരീരത്തിന് ആവശ്യമായ കരുതൽ നൽകാൻ നമുക്ക് മറക്കാതിരിക്കാം.

ഒരർത്ഥത്തിൽ, നെല്ലിക്ക പോലെയാകണം നമ്മുടെ  ആരോഗ്യവും ജീവിതവും. തികച്ചും സന്തുലിതമായ, അല്പം മധുരവും അല്പം പുളിയും ചേർന്ന, ശരീരത്തിന് ആഴത്തിൽ പോഷണം നൽകുന്ന ഒന്ന്.

കുറ്റബോധം വേണ്ട, സന്തോഷത്തോടെ കഴിക്കാം

ക്രിസ്മസ് വിഭവങ്ങൾ സ്നേഹത്തോടെ, സന്തോഷത്തോടെ തയ്യാറാക്കുന്നവയാണ്. കേക്കുകളും മധുരപലഹാരങ്ങളും സ്വാദിഷ്ടമായ കറികളും നമ്മുടെ പാരമ്പര്യത്തിന്റെ തന്നെ ഭാഗമാണ്. അതുകൊണ്ട്,  മനസ്സില്ലാമനസ്സോടെ എല്ലാം ഒഴിവാക്കുന്നതിനു പകരം:

  • അറിഞ്ഞു കഴിക്കാം: ഓരോ തരി ഭക്ഷണവും സാവധാനം ചവച്ചരച്ച് അതിന്റെ രുചി ആസ്വദിച്ചു കഴിക്കുക.
  • അളവ് കുറയ്ക്കാം: ചെറിയ അളവിൽ ഭക്ഷണം വിളമ്പുക, ഓരോ കഷ്ണവും മനസ്സ് നിറഞ്ഞ് ആസ്വദിക്കുക.
  • സന്തുലിതമാക്കാം: വിഭവസമൃദ്ധമായ ആഹാരത്തിനൊപ്പം പഴങ്ങൾ, പച്ചക്കറികൾ, അല്ലെങ്കിൽ ചൂടുള്ള സൂപ്പുകൾ എന്നിവ കൂടി ഉൾപ്പെടുത്തി ഭക്ഷണക്രമം ബാലൻസ് ചെയ്യാം.

കൃതജ്ഞതയോടെ ഭക്ഷണം കഴിക്കുമ്പോൾ, നമ്മുടെ ശരീരവും അതിനോട് പോസിറ്റീവായി പ്രതികരിക്കും.

സജീവമാകട്ടെ മനസ്സും ശരീരവും

അവധി ദിവസങ്ങളിൽ കഠിനമായ വ്യായാമ മുറകൾ വേണമെന്ന് നിർബന്ധമില്ല. എന്നാൽ ശരീരം അനങ്ങുന്നത് ആരോഗ്യത്തിന് നല്ലതാണുതാനും. അതിനാൽ:

  • ഭക്ഷണത്തിന് ശേഷം അൽപ്പദൂരം നടക്കാം.
  • അടുക്കള ജോലികളിൽ സഹായിക്കാം.
  • വീട് അലങ്കരിക്കാൻ ഒപ്പം കൂടാം 
  • കുട്ടികളോടൊപ്പം കളികളിൽ ചേരാം

ഇത്തരം ചെറിയ ചലനങ്ങൾ ദഹനം സുഗമമാക്കാനും ഊർജ്ജസ്വലത നിലനിർത്താനും സഹായിക്കുന്നു. കൂട്ടായ്മയുടെ സന്തോഷം അങ്ങനെ മനസ്സിനും ലഭിക്കും.

ഉറക്കം എന്ന അമൂല്യ ഔഷധം

ക്രിസ്മസ് കാലത്ത് വൈകി ഉറങ്ങുന്നതും അതിരാവിലെ എഴുന്നേൽക്കുന്നതും പതിവാണ്. 

എങ്കിലും ഓർക്കുക:

  • വിശ്രമം ശരീരത്തെ പുതുക്കുന്നു.
  • ശരിയായ ഉറക്കം പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
  • സ്വസ്ഥമായ ഉറക്കം അടുത്ത പകലിനെ കൂടുതൽ സന്തോഷഭരിതമാക്കുന്നു.

ഒന്നോ രണ്ടോ രാത്രികളിൽ ലഭിക്കുന്ന നല്ല ഉറക്കം പോലും ആരോഗ്യത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും.

ആഘോഷത്തിൻ്റെ ഊഷ്മളത, ജലാംശം, ഒപ്പം പ്രതിരോധശേഷിയും

ശ്രദ്ധിച്ചില്ലെങ്കിൽ തണുപ്പുള്ള കാലാവസ്ഥയും തുടർച്ചയായ ആഘോഷങ്ങളും നമ്മുടെ പ്രതിരോധശേഷിയെ ബാധിച്ചേക്കാം.

  • വെള്ളം കുടിക്കാൻ മറക്കല്ലേ: ദാഹം തോന്നുന്നില്ലെങ്കിൽ പോലും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശീലമാക്കുക
  • ചൂടുള്ള പാനീയങ്ങൾ: ഔഷധച്ചായ (Herbal teas) പോലെയുള്ള ചൂടു പാനീയങ്ങൾ കുടിക്കാം
  • പ്രതിരോധം തീർക്കാനും ആഹാരം: ഇഞ്ചി, കുരുമുളക്, തേൻ, പഴങ്ങൾ തുടങ്ങിയ പരമ്പരാഗതമായ പ്രതിരോധ വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. സങ്കീർണ്ണമായ ചികിത്സകളേക്കാൾ ഇത്തരം ലളിതമായ ചില ശീലങ്ങൾ നമ്മെ ആരോഗ്യം നൽകി സംരക്ഷിക്കും.

മനസ്സിനും നൽകാം അല്പം കരുതൽ

ക്രിസ്മസ് എല്ലാവർക്കും ഒരുപോലെ സന്തോഷം മാത്രം നൽകുന്നതാകണമെന്നില്ല. വീടൊരുക്കലും വിഭവങ്ങൾ നിരത്തലും മറ്റുജോലികളും വർദ്ധിക്കുന്ന സമയം കൂടിയാണിത്. പക്ഷെ, അതിൽ വിഷമിക്കേണ്ട. അവരവരെ കേൾക്കാനും അൽപ്പസമയം നീക്കി വെയ്ക്കാം.

  • ആഘോഷങ്ങളുടെ സമ്മർദ്ദങ്ങളിൽ നിന്ന് ഇടയ്ക്ക് ഒരു ഇടവേള എടുക്കുക.
  • അല്പസമയം സ്വസ്ഥമായി തനിച്ച് ചെലവഴിക്കുക.
  • ചെറിയ കാര്യങ്ങളിൽ പോലും നന്ദിയുള്ളവരായിരിക്കുക. ആരോഗ്യമുള്ള ശരീരം പോലെ തന്നെ പ്രധാനമാണ് ശാന്തമായ മനസ്സും.

ക്രിസ്മസിന് ഒരു ചെറിയ ഓർമ്മപ്പെടുത്തൽ

കഠിനമായ നിയന്ത്രണങ്ങൾ പരിശീലിച്ച് മനസ്സ് വിഷമിച്ച് നേടേണ്ടതല്ല ആരോഗ്യം. ചെറിയ ചില കരുതലുകളോടെ ആർജിക്കേണ്ടതാണത്.

ഈ ക്രിസ്മസിന് ആഘോഷത്തിൽ അലിഞ്ഞു ചേരാം. മനസ്സുതുറന്ന് ചിരിക്കാം. സ്നേഹത്തോടെ ഭക്ഷണം കഴിക്കാം. സ്വസ്ഥമായി വിശ്രമിക്കാം.

നെല്ലിക്ക പോലെ, ഈ ആഘോഷകാലം ഉള്ളിൽ  ഊർജ്ജം നിറയ്ക്കാം, ആഴത്തിൽ പരിപോഷിപ്പിക്കാം. സന്തോഷവും  ഉന്മേഷവും മനസ്സിൽ നിന്ന് മറ്റുള്ളവരിലേക്കും പകരാം.  

Related News

ലോക പൊണ്ണത്തടി ദിനം

ലോക പൊണ്ണത്തടി ദിനം

അമിതവണ്ണം എന്ന ആധുനികവിപത്തിനെക്കുറിച്ച് അറിഞ്ഞിരിക്കാം എല്ലാ വർഷവും മാർച്ച് 4-ാം തിയതി നമ്മൾ ലോക പൊണ്ണത്തടി ദിനമായി ആചരിക്കുന്നുണ്ട്. അമിതവണ്ണം ഇന്ന് ലോകം നേരിടുന്ന സങ്കീർണ്ണമായ ആരോഗ്യ...

മാർച്ച്‌ 4, 2026 11:03 pm
 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

“ഡോക്ടർ, എല്ലാം പഠിച്ചതാണ്… പക്ഷേ പരീക്ഷാഹാളിൽ എത്തുമ്പോൾ ഒന്നും ഓർമ്മ കിട്ടുന്നില്ല.” പരീക്ഷാക്കാലത്ത് ക്ലിനിക്കുകളിൽ എത്തുന്ന വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു...

മാർച്ച്‌ 1, 2026 4:10 pm
പരീക്ഷാപ്പേടിയിൽ നിന്ന് ജയിച്ചുകേറാം

പരീക്ഷാപ്പേടിയിൽ നിന്ന് ജയിച്ചുകേറാം

ആശങ്കകളെ തോൽപ്പിക്കാനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ പരീക്ഷകൾ വിദ്യാർത്ഥികളുടെ മനസ്സിൽ പലതരത്തിലുള്ള വികാരങ്ങൾ സൃഷ്ടിക്കാറുണ്ട്. ആകാംക്ഷ, ഭീതി, ആശങ്ക അങ്ങനെയങ്ങനെ. വാസ്തവത്തിൽ ചെറിയൊരു പേടിയുള്ളത്, പഠനത്തിൽ കൂടുതൽ ശ്രദ്ധ...

മാർച്ച്‌ 1, 2026 12:24 am
വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

നായ്ക്കുട്ടിയെ വളർത്തുന്നവർ ഡോഗ് മാസ്റ്ററിൽ നിന്ന്, ഡോഗ് ഓണറിൽ നിന്ന് പെറ്റ് പാരൻ്റിലേക്ക് വളർന്നെത്തിയ കാലമാണിത്. ഒരുകാലത്ത്  വീടിനുപുറത്തുമാത്രം കഴിഞ്ഞിരുന്ന നായ്ക്കുട്ടികൾ ഇന്ന് നമ്മുടെ സന്തതസഹചാരികളായി മാറിക്കഴിഞ്ഞു. ...

ഫെബ്രുവരി 25, 2026 11:21 pm
Top
Subscribe