പലക് മുച്ഛൽ: കുഞ്ഞുഹൃദയങ്ങളുടെ താളമായ് മാറിയ സ്വരമാധുരി

പലക് മുച്ഛൽ: കുഞ്ഞുഹൃദയങ്ങളുടെ താളമായ് മാറിയ സ്വരമാധുരി

കലാരംഗത്ത് കയ്യൊപ്പ് ചാർത്തുന്ന നിരവധി പ്രതിഭകളാൽ സമ്പന്നമാണ് നമ്മുടെ ലോകം. അവരുടെ കലാസൃഷ്ടികൾ നമ്മുടെ മനസ്സിൽ മായാതെ നിൽക്കുന്നതു പോലെ തന്നെ,  ആ കലാകാരൻമാരുടേയും കലാകാരികളുടേയും മനസ്സിൽ കാലമെത്ര കഴിഞ്ഞാലും ഒളി മങ്ങാതെ നിൽക്കുന്ന കുറെ നിമിഷങ്ങളുണ്ടാകും. കലയാസ്വദിക്കാൻ തിങ്ങി നിറയുന്ന ആരാധകരും വീടിനലങ്കാരമാകുന്ന ബഹുമതികളും എവിടെപ്പോയാലും ആദരവോടെ ചുറ്റും നിറയുന്ന മനുഷ്യരും എല്ലാം.

പലക് മുച്ഛൽ എന്ന രാജ്യമറിയുന്ന കലാകാരിയെ വ്യത്യസ്തമാക്കുന്നത് അവരുടെ മനസ്സിൽ ഇടം പിടിച്ച അങ്ങനെയൊരു നിമിഷമാണ്. ഹൃദ്രോഗം വർണ്ണരഹിതമാക്കിയ കുഞ്ഞു ജീവിതങ്ങളിൽ നിറങ്ങൾ നിറയ്ക്കണം എന്ന തോന്നൽ വന്ന ആ നിമിഷം. നിരവധി ഹിറ്റ് ഗാനങ്ങൾക്ക് ശബ്ദം നൽകിയ പിന്നണി ഗായിക എന്നതിനപ്പുറം, ജന്മനാ ഹൃദ്രോഗം ബാധിച്ച ആയിരക്കണക്കിന് കുട്ടികൾക്ക് അവർ പ്രത്യാശയുടെ ദീപനാളമായി മാറിയിരിക്കുന്നു.

2025 നവംബറിൽ, ഇന്ത്യയിലുടനീളമുള്ള 3,800ലധികം പാവപ്പെട്ട കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയകൾക്ക് സാമ്പത്തിക സഹായം നൽകിയതിന് പലക് മുച്ഛൽ ഗിന്നസ് വേൾഡ് റെക്കോർഡ്‌സിലും ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഔദ്യോഗികമായി ഇടം നേടി. മൂവായിരത്തി എണ്ണൂറിലേറെ കുഞ്ഞുങ്ങളെ പലക്, തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നു, അതുവഴി അത്രതന്നെ കുടുംബങ്ങളേയും.

മനസ്സിൽ അനുകമ്പയുടെ ഉറവ വറ്റാതെ നിലനിർത്തിയാൽ പരിചരണം എത്രത്തോളം മഹത്തരമാക്കാമെന്ന വലിയ സന്ദേശമാണ് പലക് മുച്ഛൽ സ്വന്തം ജീവിതത്തിലൂടെ ലോകത്തിന് നൽകുന്നത്.

ആ യാത്രയുടെ ആരംഭവും പ്രാധാന്യവും

എളിമയോടെയുള്ള തുടക്കം

പലകിന്റെ ഈ കാരുണ്യയാത്ര വർഷങ്ങൾക്ക് മുൻപ് സ്വദേശമായ ഇൻഡോറിൽ നിന്നാണ് ആരംഭിക്കുന്നത്. തുടക്കത്തിൽ, അവർ സ്റ്റേജ് ഷോകൾ അവതരിപ്പിക്കുകയും അതിൽ നിന്ന് ലഭിക്കുന്ന വരുമാനം ഹൃദയ ശസ്ത്രക്രിയ ആവശ്യമുള്ള കുട്ടികളെ സഹായിക്കാൻ ഉപയോഗിക്കുകയും ചെയ്തു.

വളർച്ചയുടെ പാതയിൽ

കാലക്രമേണ, പലകും സഹോദരൻ പലാഷ് മുച്ഛലും ചേർന്ന് ഒരു ഫൗണ്ടേഷന് രൂപം നൽകി (“പലക്-പലാഷ് ചാരിറ്റബിൾ ഫൗണ്ടേഷൻ”). സംഗീത പരിപാടികൾ, ഷോകൾ, സംഭാവനകൾ എന്നിവയിൽ നിന്നുള്ള ഫണ്ട് ഈ ഫൗണ്ടേഷനിലൂടെ കുട്ടികളുടെ ഹൃദയാരോഗ്യത്തിനായി ഇവർ ഉപയോഗിക്കുന്നു.

റെക്കോർഡ് നേട്ടം

2025ഓടെ, ഈ ഫൗണ്ടേഷൻ 3,800 ശസ്ത്രക്രിയകൾക്ക് സാമ്പത്തിക സഹായം നൽകി സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. ഇതാണ് അവരെ ഗിന്നസ് വേൾഡ് റെക്കോർഡ്‌സിന് അർഹയാക്കിയത്.

ആരോഗ്യ രംഗത്ത് ഇതെന്തുകൊണ്ട് പ്രാധാന്യമർഹിക്കുന്നു?

  • ഇന്ത്യയിൽ വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോകുന്ന ഒരു പ്രധാന ആരോഗ്യ വെല്ലുവിളിയാണ് ജന്മനായുള്ള ഹൃദ്രോഗം.
  • പ്രശസ്തയായ ഒരു വ്യക്തി തൻ്റെ കഴിവും പ്രശസ്തിയും ആരോഗ്യമേഖലയിലെ ഇടപെടലുകൾക്കായി ഉപയോഗിക്കുമ്പോൾ, അത് പൊതുജന അവബോധം വർദ്ധിപ്പിക്കുന്നു. കൂടാതെ, ചികിത്സയോടുള്ള ഭയവും മടിയും ഇല്ലാതാക്കാനും സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കുന്നു.
  • വിനോദം, കാരുണ്യ പ്രവർത്തനം, ആരോഗ്യം 

എന്നിവ സംയോജിപ്പിക്കുന്ന ഈ മാതൃക, മറ്റ് ആരോഗ്യ ക്ഷേമ സംരംഭങ്ങൾക്കും പകർത്താവുന്ന ഒന്നായി മാറുന്നു.

nellikka.life സമൂഹത്തിനുള്ള ആരോഗ്യ സന്ദേശം

ആരോഗ്യം, ജീവിതശൈലി, വെൽനെസ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം എന്ന നിലയിൽ, ഞങ്ങളുടെ വായനക്കാർക്കുള്ള പ്രധാന സന്ദേശങ്ങൾ ഇനിപ്പറയട്ടെ:

1.ഓരോ ശബ്ദവും പ്രധാനമാണ്: നിങ്ങൾ ഒരു പ്രൊഫഷണൽ ഗായകനോ, ഡോക്ടറോ, വീട്ടമ്മയോ, വിദ്യാർത്ഥിയോ ആകട്ടെ, നിങ്ങളുടെ കഴിവുകളോ സമയമോ സമ്പത്തോ ആരോഗ്യപരമായ ലക്ഷ്യങ്ങളെ പിന്തുണയ്ക്കാൻ ഉപയോഗിക്കാം.

2.പ്രതിരോധവും പരിചരണവും – ഒരേ നാണയത്തിൻ്റെ വശങ്ങൾ: പലകിന്റെ പ്രവർത്തനം പ്രധാനമായും ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടതാണെങ്കിലും, അത് ഈ തുടർച്ചയുടെ പ്രാധാന്യം അടിവരയിടുന്നു: അവബോധം → നേരത്തെയുള്ള കണ്ടെത്തൽ → ചികിത്സ → പുനരധിവാസം.

3.സാമൂഹിക ആരോഗ്യം ആരംഭിക്കുന്നത് പ്രാദേശികമായി: മുച്ഛലിന്റെ മിക്ക ഷോകളും നടന്നത് പ്രാദേശിക വേദികളിലാണ്. ഇത് സാധാരണക്കാർക്ക് എളുപ്പത്തിൽ പങ്കെടുക്കാൻ കഴിയുന്നതും കൂടുതൽ മാനുഷികവുമായിരുന്നു. ആരോഗ്യത്തോടെയിരിക്കാൻ എപ്പോഴും ആഡംബരം ആവശ്യമില്ല; മറിച്ച്, നല്ല ഉദ്ദേശ്യവും സ്ഥിരതയുമാണ് വേണ്ടത്.

4.വേദികളെ നന്മയ്ക്കായി ഉപയോഗിക്കാം: ഒരു സംഗീത പരിപാടിയോ, സോഷ്യൽ മീഡിയയിലെ ഇടമോ, അല്ലെങ്കിൽ ഒരു പ്രാദേശിക ചടങ്ങോ ആകട്ടെ, ഏത് വേദിയെയും ആരോഗ്യ ബോധവൽക്കരണത്തിനുള്ള അവസരമാക്കി മാറ്റാൻ കഴിയും.

5.കഥകൾ പ്രതീക്ഷ നൽകുന്നു: nellikka.life പോലെയുള്ള ഹെൽത്ത് വെബ്സൈറ്റുകൾക്ക് ഇത്തരം കഥകൾ പങ്കുവെക്കുന്നതിലൂടെ, ആളുകളുടെ പെരുമാറ്റത്തിൽ നല്ല മാറ്റങ്ങൾ വരുത്താനും പരസ്പര പിന്തുണയ്ക്കും സാമൂഹിക ഐക്യത്തിനും പ്രചോദനം നൽകാനും സാധിക്കും.

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe