നിങ്ങള്‍ പ്രണയിച്ചിട്ടുണ്ടോ?

നിങ്ങള്‍ പ്രണയിച്ചിട്ടുണ്ടോ?

ചോദ്യം ആവര്‍ത്തിക്കട്ടെ, നിങ്ങള്‍ പ്രണയിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ ആ അനുഭൂതി എങ്ങനെയാണെന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? പ്രണയം ഒരു സാധാരണ വികാരത്തേക്കാള്‍ കവിഞ്ഞു നില്‍ക്കുന്നതായി തോന്നാറില്ലേ? അത് നമ്മുടെ ശരീരത്തെയും പല തരത്തില്‍ ബാധിക്കുന്നു. സ്നേഹം നമ്മെ ശാന്തരാക്കും. സന്തോഷവും സുരക്ഷിതത്വവും അനുഭവിക്കാന്‍ സ്നേഹപരാഗണങ്ങള്‍ സഹായിക്കും. പ്രണയത്തിന്, സ്നേഹത്തിന് നമ്മുടെ ശരീരത്തെ സ്വാധീനിക്കാന്‍ കഴിയും.

പ്രണയം മാത്രമല്ല സാധാരണ സ്നേഹമെന്ന വികാരവും എല്ലാ വികാരത്തെക്കാളും നമ്മുടെ ശരീരത്തിന് ആരോഗ്യം നല്‍കുന്നു. ഈ വികാരങ്ങള്‍ നമ്മുടെ ആരോഗ്യത്തില്‍ പൊസിറ്റീവായ വലിയ മാറ്റങ്ങള്‍ വരുത്തും. പ്രണയിക്കുന്നവരും പ്രണയിക്കപ്പെടുന്നവരും ആരോഗ്യകരമായ ഒരു ജീവിതത്തിലൂടെയാണ് കടന്നുപോകുന്നത്. മനസ്സില്‍ അത് പൊസിറ്റിവിറ്റി നിറയ്ക്കുന്നു. ശരീരത്തില്‍ പ്രണയത്തിന്റെ സ്വാധീനത്തെക്കുറിച്ച് നെല്ലിക്ക.ലൈഫിലൂടെ കൂടുതല്‍ മനസ്സിലാക്കാം.

നമുക്ക് ആരില്‍ നിന്നെങ്കിലും സ്നേഹം ലഭിക്കുമ്പോള്‍, അല്ലെങ്കില്‍ ആരോടെങ്കിലും സ്നേഹം തോന്നുമ്പോള്‍ നമ്മുടെ മസ്തിഷ്‌കം പ്രത്യേക രാസവസ്തുക്കള്‍ പുറത്തുവിടുന്നു. ഈ രാസവസ്തുക്കളില്‍ ഓക്സിടോസിന്‍ ഡോപാമൈന്‍, സെറോടോണിന്‍ എന്നിവയും ഉള്‍പ്പെടും. സന്തോഷം അനുഭവിക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും നമ്മെ സഹായിക്കുന്ന ഹോര്‍മോണുകളാണിവ. നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും വ്യക്തമായി ചിന്തിക്കാനും സഹായിക്കാനും കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു.

പ്രണയത്തിന് നമ്മുടെ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കഴിവുണ്ടെന്ന് അറിയാമോ?
പ്രണയബന്ധങ്ങളില്‍ നല്ല സംതൃപ്തിയുള്ള പങ്കാളികള്‍ക്ക്, മറ്റ് ആരോഗ്യപരമായ പ്രശ്‌നങ്ങളില്ലെങ്കില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ബിപി ഗണ്യമായി കുറഞ്ഞരിക്കുന്നതായി എന്‍.ഐ.എച്ച് പറയുന്നു.

ആരോടെങ്കിലും പ്രണയം തോന്നുമ്പോള്‍ എന്താണ് നമ്മുടെ ശരീരത്തിന് സംഭവിക്കുന്നത്?
അത് വിശ്രമിക്കുകയാണ്. നമ്മുടെ ഹൃദയമിടിപ്പ് മന്ദഗതിയിലാകുന്നു. ഈ ശാരീരികാവസ്ഥ നമ്മുടെ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. ഈ അവസ്ഥ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. 2005ല്‍ ബയോളജിക്കല്‍ സൈക്കോളജിയില്‍ നടത്തിയ ഒരു പഠനത്തില്‍, പങ്കാളിയുടെ കൂടെക്കൂടെയുള്ള ആലിംഗനങ്ങള്‍ ഓക്‌സിടോസിന്‍ അളവ് ഉയര്‍ത്തുകയും, അത് ആര്‍ത്തവവിരാമം സംഭവിക്കുന്ന സ്ത്രീകളില്‍ രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും കുറയ്ക്കുന്നതിനും കാരണമാകുമെന്ന് കണ്ടെത്തി.

ജേണല്‍ ഓഫ് ദി അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, വിവാഹിതരായ ഹൃദ്രോഗികളെ അപേക്ഷിച്ച് ഹൃദ്രോഗമുള്ള അവിവാഹിതര്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനോ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം മരണപ്പെടാനോ ഉള്ള സാധ്യത 52% കൂടുതലാണെന്ന് പറയുന്നു.

ആരോടെങ്കിലും സ്നേഹത്തിലാകുന്നത് രോഗങ്ങളെ പ്രതിരോധിക്കുന്ന ശരീരസംവിധാനത്തിനും ഗുണകരമാണ് . ശരീരത്തിന് പിന്തുണ ലഭിക്കുകയാണ് പ്രണയത്തിലൂടെയും സ്നേഹത്തിലൂടെയുമെല്ലാം ചെയ്യുന്നത്. ഈ സ്നേഹത്തിന്റെ പരിചരണം നമുക്ക് സമ്മര്‍ദ്ദത്തെ നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവ് നല്‍കുന്നു. ഇത് ശരീരത്തെ രോഗത്തിനെതിരെ പോരാടാന്‍ പ്രാപ്തി നല്‍കുന്നു. രോഗം വേഗത്തില്‍ സുഖപ്പെടുന്നതിനും ഈ വൈകാരികാവസ്ഥ സഹായകമാകും.

സ്നേഹിക്കുന്ന ആളുകള്‍ നന്നായി ഉറങ്ങുമെന്നും ഓര്‍ക്കുക. സ്നേഹം സമാധാനവും സുരക്ഷിതത്വവും നല്‍കും. മനസ്സ് ശാന്തമാകുമ്പോള്‍ ശരീരത്തിന് വിശ്രമിക്കാന്‍ എളുപ്പമാകും. ഓര്‍മ്മശക്തി നിലനിര്‍ത്തുന്നതിനും, ശരീരത്തിന്റെ ഊര്‍ജ്ജ നില നിലനിര്‍ത്തുന്നതിനുമെല്ലാം നല്ല ഉറക്കം പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ചില സന്ദര്‍ഭങ്ങളില്‍ സ്നേഹം ശാരീരിക വേദന പോലും കുറയ്ക്കും. പ്രിയപ്പെട്ട ഒരാളുമായി കൈകള്‍ ചേര്‍ത്തു പിടിക്കുന്നത് തലച്ചോറിലെ വേദനയുടെ സിഗ്നലുകളെ താഴ്ത്തും. മനസ്സിനെ വേദനയില്‍ നിന്ന് വ്യതിചലിപ്പിക്കാന്‍ ഇത് കാരണമാകും.

പുഞ്ചിരിക്കുക, മറ്റുള്ളവരെ സഹായിക്കുക തുടങ്ങിയ ചെറിയ സ്നേഹപ്രവൃത്തികള്‍ പോലും നമ്മുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. സ്നേഹത്തിന് എല്ലായ്‌പ്പോഴും പ്രണയമെന്നല്ല അര്‍ത്ഥം. അര്‍ത്ഥമാക്കുന്നില്ല. സ്നേഹം സുഹൃത്തുക്കളില്‍ നിന്നോ കുടുംബാംഗങ്ങളില്‍ നിന്നോ വളര്‍ത്തുമൃഗങ്ങളില്‍ നിന്നോ പോലും ലഭിക്കാം. എല്ലാത്തരം സ്നേഹത്തിനും ശരീരത്തെയും മനസ്സിനെയും സാന്ത്വനിപ്പിക്കാന്‍ കഴിയും.

സ്നേഹം എല്ലാ ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരമായി കാണരുത്. പക്ഷേ അത് പല പല പോസിറ്റീവ് ഫലങ്ങള്‍ നമ്മുടെ മനസ്സിനും ശരീരത്തിനും തരും. ഇത് നമ്മുടെ ശരീരത്തിന് സുരക്ഷിതത്വം തോന്നാന്‍ സഹായകമാകും. മറ്റുള്ളവരെ സ്നേഹിക്കുന്നതും തിരിച്ച് സ്നേഹിക്കപ്പെടുന്നതും ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കും. അഥവാ, മനസ്സിനും ശരീരത്തിനും വലിയ മാറ്റങ്ങളുണ്ടാക്കും. അതിനാല്‍ ജീവിതത്തിനെയും ലോകത്തിനെയും ആളുകളെയും മനസ്സറിഞ്ഞ് സ്നേഹിക്കുക, നല്ല പ്രണയബന്ധങ്ങള്‍ വളര്‍ത്തുക.

രോഗങ്ങളെയും, ചികിത്സയെയും പ്രതിരോധത്തെയും കുറിച്ചുമുള്ള ആഴത്തിലുള്ള അറിവിനും, വിദഗ്ദ്ധ ഡോക്ടര്‍മാരുടെ ഉപദേശങ്ങള്‍ക്കും Nellikka.life സന്ദര്‍ശിക്കുക. Instagram, YouTube, Facebook എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളില്‍ ഞങ്ങളെ പിന്തുടരുക.

Reference

https://www.mayoclinic.org/healthy-lifestyle/adult-health/in-depth/sleep/art-20048379
https://pmc.ncbi.nlm.nih.gov/articles/PMC4040057

Related News

ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

കൺമുന്നിൽ കാഴ്ചകളുടെ വസന്തം സദാ പ്രാപ്യമാകുന്ന ലോകത്ത് ജീവിക്കുന്നവരാണ് നമ്മൾ. വിരൽത്തുമ്പിൻ്റെ ചലനങ്ങൾക്കനുസരിച്ച് ലോകം മുഴുവൻ കാണാൻ കഴിയുന്നവർ. അക്ഷരങ്ങളിലൂടെ അറിവിൻ്റെ ആഴം ആസ്വദിക്കാനറിയുന്നവർ.  പക്ഷെ, അകക്കണ്ണിൻ്റെ...

ജനുവരി 4, 2026 2:01 pm
അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

ജീവിതത്തിൽ ചിലപ്പോഴെങ്കിലും നമ്മുടെ ആഗ്രഹങ്ങൾ നമുക്കു തന്നെ ഭാരമായിത്തോന്നാറുണ്ട്. ജീവിക്കുന്ന സാഹചര്യത്തെയും സമൂഹത്തിൽ പെരുമാറേണ്ട രീതികളെയും വ്യക്തമായി അറിയുമ്പോഴും വ്യവസ്ഥാപിത ചട്ടക്കൂടിനുള്ളിൽ ജീവിക്കാൻ വേണ്ട തിരിച്ചറിവുകൾ ഉള്ളപ്പോഴും...

ജനുവരി 4, 2026 2:00 pm
അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

ശാരീരികമായും മാനസികമായും രോഗങ്ങളേതുമില്ലാതെ, ശാന്തതയും സ്വസ്ഥതയും ആസ്വദിക്കാനാകുന്ന അവസ്ഥയിൽ ജീവിക്കാൻ കഴിയണമെന്നാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. വേദനകളെല്ലാം അപ്രത്യക്ഷമാവുകയും ജീവിതം ശാന്തസുന്ദരമാകുകയും ചെയ്യുന്ന ലക്ഷ്യസ്ഥാനമായാണ് പലപ്പോഴും നാം ആരോഗ്യത്തെ...

ജനുവരി 4, 2026 1:59 pm
അമിത ലൈംഗികാസക്തി: ശാസ്ത്രം പറയുന്നതെന്ത്?

അമിത ലൈംഗികാസക്തി: ശാസ്ത്രം പറയുന്നതെന്ത്?

മനഃശാസ്ത്രജ്ഞർ നൽകുന്ന നിർവ്വചനമെന്തെന്ന് മനസ്സിലാക്കാം പലപ്പോഴും സ്വഭാവദൂഷ്യമെന്നോ വൈകൃതമെന്നോ വ്യാഖ്യാനിക്കപ്പെടുന്ന വിഷയമാണ് അമിത ലൈംഗികാസക്തി. അമിതാസക്തിയുള്ള വ്യക്തിയുടെ കുടുംബാംഗങ്ങളും സമൂഹവും ഇത്തരത്തിൽ നിർവ്വചനങ്ങൾ നൽകുമ്പോഴും, യാഥാർത്ഥ്യം ഇതിൽ...

ജനുവരി 2, 2026 11:15 pm
Top
Subscribe