ഈറ്റിങ് ഡിസോഡർ എല്ലാ പ്രായക്കാരെയും ബാധിക്കുമോ? ഞെട്ടിക്കുന്ന ചില യാഥാർത്ഥ്യങ്ങൾ

ഈറ്റിങ് ഡിസോഡർ എല്ലാ പ്രായക്കാരെയും ബാധിക്കുമോ? ഞെട്ടിക്കുന്ന ചില യാഥാർത്ഥ്യങ്ങൾ

ഭക്ഷണം ഭീതിയാകുമ്പോൾ — നിയന്ത്രണം താളം തെറ്റുന്നു

വിശപ്പകറ്റാനുള്ള മാർഗ്ഗമായും ആഘോഷങ്ങൾക്ക് കൊഴുപ്പേകുന്ന ഘടകമായും സംസ്ക്കാരത്തിൻ്റെ പ്രതിഫലനമായുമൊക്കെ ആഹാരത്തെ നമ്മൾ കണക്കാക്കാറുണ്ട്. എന്നാൽ മറ്റുചിലരെ സംബന്ധിച്ചിടത്തോളം ഭക്ഷണം ഉത്ക്കണ്ഠക്ക് വഴിവെയ്ക്കുന്ന വിഷയമാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഭക്ഷണവുമായി ബന്ധപ്പെട്ട താളപ്പിഴകൾ അനുഭവിക്കുന്നുണ്ട്.

സാമൂഹിക മാധ്യമങ്ങൾ നൽകുന്ന സമ്മർദ്ദവും ശരീര സൗന്ദര്യത്തോടുള്ള അമിതമായ ഭ്രമവും കാരണം കൗമാരക്കാർക്ക് മാത്രം വരുന്ന പ്രശ്നമാണ് ഭക്ഷണ ക്രമക്കേടുകൾ (Eating Disorders – EDs) എന്നാണ് നമ്മൾ പലപ്പോഴും കരുതുന്നത്.

ഈറ്റിങ് ഡിസോഡർ പ്രായഭേദമില്ലാതെ  ആരെയും ബാധിക്കാമെന്നതാണ് യാഥാർത്ഥ്യം. 

ഏഴ് വയസ്സു മാത്രം പ്രായമുള്ള കുട്ടികളിലും, 70 വയസ്സ് പിന്നിട്ട വൃദ്ധരിലും ഭക്ഷണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കണ്ടുവരുന്നതായി സമീപകാല പഠനങ്ങൾ വെളിപ്പെടുത്തുന്നു.  ഓരോ പ്രായത്തിലും രോഗലക്ഷണങ്ങൾ വ്യത്യസ്തമായാണ് കാണപ്പെടുന്നത് എന്നതിനാൽ പലപ്പോഴും ഈ തകരാർ ശ്രദ്ധിക്കപ്പെടാതെ പോകുന്നു.

മനസ്സിനെയും ശരീരത്തെയും ബാധിക്കുന്ന ഈ പ്രശ്നം എങ്ങനെയാണ് ഉണ്ടാകുന്നതെന്നും എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്നും നമുക്ക് പരിശോധിക്കാം.

1. ഈറ്റിങ് ഡിസോഡർ എന്തെന്ന് മനസ്സിലാക്കാം

ഭക്ഷണത്തിലെ താളപ്പിഴകൾ മൂലം വ്യക്തികളുടെ ശാരീരിക മാനസിക ആരോഗ്യത്തെയും ആത്മാഭിമാനത്തെത്തന്നെയും ദോഷകരമായി ബാധിക്കുന്ന ഒരു പ്രശ്നമാണ് ഈറ്റിങ് ഡിസോഡർ അഥവാ ഇ ഡി(E D) 

പ്രധാനമായും കണ്ടുവരുന്ന ഈറ്റിങ് ഡിസോഡറുകൾ :

  • അനോറെക്സിയ നെർവോസ (Anorexia nervosa): ഭക്ഷണം കഴിക്കുന്നത് തീരെ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്ന അവസ്ഥ.
  • ബുളീമിയ നെർവോസ (Bulimia nervosa): അമിതമായി ഭക്ഷണം കഴിക്കുകയും (Bingeing), തുടർന്ന് ഛർദ്ദിക്കുകയോ മറ്റു വഴികളിലൂടെ ഒഴിവാക്കുകയോ ചെയ്യുന്ന (Purging) സ്ഥിരമായ രീതി.
  • ബിഞ്ച്-ഈറ്റിംഗ് ഡിസോർഡർ (Binge-eating disorder – BED): നിയന്ത്രണമില്ലാതെ തുടർച്ചയായി അമിതമായി ഭക്ഷണം കഴിക്കുന്ന അവസ്ഥ.
  • എആർഎഫ്ഐഡി ARFID (Avoidant/Restrictive Food Intake Disorder): ഭയം മൂലമോ രുചി, മണം തുടങ്ങിയ  ഇന്ദ്രിയപരമായ പ്രശ്നങ്ങൾ കാരണമോ ഭക്ഷണം ഒഴിവാക്കുക.

ജനിതക, മാനസിക, സാമൂഹിക ഘടകങ്ങൾ ചേർന്നാണ് ഈ രോഗങ്ങൾക്ക് കാരണമാകുന്നത്. ജീവിതത്തിലെ ഏത് ഘട്ടത്തിലും ഇതുണ്ടാകാം.

2. കുട്ടിക്കാലവും കൗമാരത്തിന് മുമ്പുള്ള പ്രായവും: ആദ്യ മുന്നറിയിപ്പ് കാലഘട്ടം

കുട്ടികളെയും ഈ താളപ്പിഴകൾ ബാധിക്കാമെന്നത് പ്രശ്നത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ  8 മുതൽ 12 വയസ്സുവരെയുള്ള കുട്ടികളിൽ ഈറ്റിങ് ഡിസോഡർ (EDs) ഇരട്ടിയായതായി ജേണൽ ഓഫ് അഡോളസന്റ് ഹെൽത്ത് (2023) കണ്ടെത്തിയിട്ടുണ്ട്.

ഇതിന് കാരണമാകുന്ന കാര്യങ്ങൾ:

  • ‘മെലിഞ്ഞ ശരീരം’ ആണ് ഏറ്റവും ഉത്തമം എന്ന തരത്തിലുള്ള മാധ്യമ പ്രചാരണങ്ങളുടെ സ്വാധീനം.
  • ശരീര രൂപത്തെക്കുറിച്ചുള്ള കൂട്ടുകാരുടെ പരിഹാസങ്ങളോ മാതാപിതാക്കളുടെ സമ്മർദ്ദമോ.
  • ഭക്ഷണത്തിന്റെ സ്വാദ്, മണം, രൂപം എന്നിവയോടുള്ള കടുത്ത അനിഷ്ടം അല്ലെങ്കിൽ ഉത്കണ്ഠ (Sensory sensitivity).

കുട്ടികളിലെ ലക്ഷണങ്ങൾ പലപ്പോഴും ഭക്ഷണം കഴിക്കാനുള്ള വിസമ്മതമായും അമിതമായ വാശിയായും പ്രകടമാകാം. വണ്ണം കൂടുമോ എന്ന ഭയവും കുട്ടികളെ ഭക്ഷണത്തിൽ നിന്നകറ്റുന്നു. 

ഈ വളർച്ചാ ഘട്ടത്തിലാണ് ഭക്ഷണ ശീലങ്ങളും ശരീരത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും രൂപപ്പെടുന്നത് എന്നതിനാൽ, നേരത്തെ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നത് ഏറെ നിർണായകമാണ്.

3. കൗമാരക്കാർ: അതീവ ശ്രദ്ധ നൽകേണ്ട പ്രായം

ഭക്ഷണത്തിലെ താളപ്പിഴകൾക്ക് ഏറ്റവും കൂടുതൽ സാധ്യതയുള്ള കാലഘട്ടമാണ് കൗമാരകാലം.

ഹോർമോൺ വ്യതിയാനങ്ങൾ, സാമൂഹിക താരതമ്യം, ഡിജിറ്റൽ ഫിൽട്ടറുകൾ നൽകുന്ന സന്ദേശം എന്നിവയെല്ലാം പലപ്പോഴും സ്വന്തം കാഴ്ചപ്പാടിനെ വികലമാക്കുന്നു.

നാഷണൽ ഈറ്റിങ് ഡിസോർഡേഴ്സ് അസോസിയേഷൻ (NEDA) പറയുന്നതനുസരിച്ച്, ഏകദേശം 5 കൗമാരക്കാരിൽ ഒരാൾക്ക് എന്ന അനുപാതത്തിൽ  ഈറ്റിങ് ഡിസോഡർ ലക്ഷണങ്ങൾ കാണുന്നുണ്ട്. 

ആൺകുട്ടികളിൽ ഇത് പലപ്പോഴും ‘മസിൽ ഡിസ്മോർഫിയ’ (Muscle Dysmorphia) എന്ന രൂപത്തിലാകും പ്രകടമാകുന്നത്— അതായത്, ഒരു പ്രത്യേക ശരീരഘടന കൈവരിക്കുന്നതിനോടുള്ള അമിതമായ ഭ്രമം.

ഭക്ഷണം ഒഴിവാക്കുക, മനോനിലയിൽ പെട്ടെന്ന്  മാറ്റങ്ങൾ വരിക, അമിതമായ വ്യായാമം, അല്ലെങ്കിൽ ‘ശുചിത്വമുള്ള ഭക്ഷണം’ എന്നതിൽ  അതിയായ നിർബന്ധം തുടങ്ങിയ ആദ്യ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ സ്കൂളുകളും രക്ഷിതാക്കളും നിർണായക പങ്കുവഹിക്കുന്നു.

4. മുതിർന്നവരിലെ പ്രശ്നങ്ങൾ

കൗമാരകാലത്ത് ഭക്ഷണക്കാര്യത്തിൽ താളപ്പിഴകൾ ഉണ്ടാകാത്തവരിലും മുതിർന്നു കഴിയുമ്പോൾ ബുദ്ധിമുട്ടുകൾ പ്രകടമാകാറുണ്ട്.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം, ജീവിതത്തിലെ പ്രധാനപ്പെട്ട മാറ്റങ്ങൾ പലപ്പോഴും ഇതിന് കാരണമാകാറുണ്ട്:

  • വിവാഹം, ഗർഭധാരണം, അല്ലെങ്കിൽ പ്രസവശേഷമുള്ള ശാരീരിക മാറ്റങ്ങൾ.
  • സമ്മർദ്ദമുള്ള ജോലിയും ലക്ഷ്യം നേടാനുള്ള ടെൻഷനും.
  • ആർത്തവ വിരാമവും ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളും.

30കളിൽ തുടങ്ങി  50കളിലെത്തുംവരെയുള്ള കാലത്ത് നിരവധി സ്ത്രീകൾ ഓർത്തോറെക്സിയ (എല്ലാം തികഞ്ഞ ഭക്ഷണം കഴിക്കുന്നതിനോടുള്ള അമിതമായ ഭ്രമം) അല്ലെങ്കിൽ ബിഞ്ച്-ഈറ്റിംഗ് എന്നിവയുമായി മല്ലിടാറുണ്ട്.  — പലപ്പോഴും ഡയറ്റിംഗ് അല്ലെങ്കിൽ ഫിറ്റ്‌നസിനു വേണ്ടി എന്ന തരത്തിലാകും മറ്റുള്ളവരോട് ഇവർ ഇതിനെക്കുറിച്ച് പറയുക. 

പുരുഷന്മാരിലും ഇതിന്റെ സ്വാധീനം വർദ്ധിച്ചുവരുന്നുണ്ട്.

ഭക്ഷണ ക്രമക്കേടുകളുള്ള മുതിർന്നവരിൽ 25% പുരുഷന്മാരാണ് എന്ന് 2022ൽ ലോകാരോഗ്യ സംഘടന  നടത്തിയ പഠനം വ്യക്തമാക്കുന്നു. എന്നാൽ അവർക്ക് നാണക്കേട് തോന്നുന്നതുകാരണം  ഈയവസ്ഥ പുറംലോകം അറിയുന്നില്ലെന്ന് മാത്രം.

5. മുതിർന്ന പൗരന്മാർ: ശ്രദ്ധിക്കപ്പെടാത്ത ജനവിഭാഗം

ശരിയായ രീതിയിൽ രോഗനിർണയം നടത്താത്ത മാനസികാരോഗ്യ പ്രശ്നങ്ങളിൽ ഒന്നായി പ്രായമായവരിൽ കാണുന്ന ഈറ്റിങ് ഡിസോഡർ തുടരുന്നു.

മുതിർന്ന പൗരന്മാരിൽ ഈറ്റിങ് ഡിസോഡറിനുള്ള കാരണങ്ങൾ ഇവയാകാം:

  • ഏകാന്തത, ദുഃഖം, അല്ലെങ്കിൽ വിഷാദം.
  • മരുന്നുകളുടെ പാർശ്വഫലങ്ങൾ കാരണം വിശപ്പ് കുറയുന്നത്.
  • ഭക്ഷണവുമായി ബന്ധപ്പെട്ട രോഗങ്ങളെക്കുറിച്ചുള്ള ഭയം.
  • വിരമിക്കലിന് ശേഷമോ ശാരീരിക ബലഹീനത വന്നതിന് ശേഷമോ ശരീരരൂപത്തെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും തലപൊക്കുന്നത്.

ഇന്റർനാഷണൽ ജേണൽ ഓഫ് ഈറ്റിംഗ് ഡിസോർഡേഴ്സ് 2021ൽ നടത്തിയ ഒരു പഠനത്തിൽ, 60 വയസ്സിന് മുകളിലുള്ള സ്ത്രീകളിൽ അനോറെക്സിയ 30% വർദ്ധിച്ചതായി കണ്ടെത്തി. ഇത് പലപ്പോഴും ദീർഘകാല രോഗങ്ങളോ സാമൂഹിക ഒറ്റപ്പെടലോ കാരണമാകാമെന്നും പഠനം കൂട്ടിച്ചേർക്കുന്നു.

6. പ്രായത്തിനനുസരിച്ച് ഇ ഡി  മാറുന്നതെങ്ങനെ?

പ്രായം പ്രേരക ഘടകങ്ങൾ സാധാരണ ലക്ഷണങ്ങൾ 
കുട്ടികൾ (6–12)മാതാപിതാക്കളുടെ സമ്മർദ്ദം, ശരീരഘടനയുടെ പേരിലുള്ള കളിയാക്കൽ, ഭക്ഷണത്തിന്റെ രൂപത്തോടുള്ള അനിഷ്ടംഭക്ഷണം കഴിക്കാൻ വിസമ്മതിക്കുക, ഭക്ഷണം കഴിക്കുമ്പോഴുള്ള ഉത്കണ്ഠ, വികലമായി സ്വയം സംസാരിക്കുക
കൗമാരക്കാർ (13–19)സാമൂഹിക മാധ്യമങ്ങൾ, കൂട്ടുകാരുടെ സമ്മർദ്ദം, ഹോർമോൺ മാറ്റങ്ങൾഭക്ഷണം ഒഴിവാക്കൽ, അമിതമായി വ്യായാമം ചെയ്യൽ, ഭക്ഷണം കഴിച്ചതിന് ശേഷമുള്ള കുറ്റബോധം
മുതിർന്നവർ (20–50)സമ്മർദ്ദം, ഗർഭധാരണം, ജീവിതത്തിലെ പ്രധാന മാറ്റങ്ങൾശുദ്ധമായ ഭക്ഷണത്തോടുള്ള അമിത ഭ്രമം, പെട്ടെന്നുള്ള കഠിന ഡയറ്റുകൾ, നിയന്ത്രണമില്ലാതെ ഭക്ഷണം കഴിക്കുക
മുതിർന്ന പൗരന്മാർ (50+)ദുഃഖം, ഏകാന്തത, രോഗങ്ങൾവിശപ്പില്ലായ്മ, പോഷകാഹാരക്കുറവ്, തടി കൂടുമോ എന്ന ഭയം

7. നിയന്ത്രണവും ആത്മാഭിമാനവും: പൊതുവായ ഘടകം

ഈറ്റിങ് ഡിസോഡർ എന്നത് ഭക്ഷണത്തേക്കാളുപരിയായി, അതിൻ്റെ നിയന്ത്രണത്തെ കുറിച്ചുള്ള ആശങ്കയെ അടിസ്ഥാനമാക്കിയുള്ള അപര്യാപ്തതയാണ്.

ജീവിതത്തിൽ അനിശ്ചിതാവസ്ഥ തോന്നുമ്പോൾ, ഭക്ഷണം നിയന്ത്രിക്കുന്നത് ഉത്ക്കണ്ഠ, സങ്കടം, ആത്മവിശ്വാസമില്ലായ്മ എന്നിവയെ എല്ലാം കൈകാര്യം ചെയ്യാനുള്ള ഒരു മാർഗ്ഗമായി മാറുന്നു.

എന്നാൽ ഭക്ഷണത്തിലുള്ള ഈ താളപ്പിഴകൾ ശരീരത്തെയും മനസ്സിനെയും ദുർബലപ്പെടുത്തുന്നു.

8. പ്രായഭേദമില്ലാതെ ചികിത്സ 

ഏത് പ്രായത്തിൽപ്പെട്ടവരായാലും രോഗശാന്തി സാധ്യമാണ് എന്നത് ആശ്വാസം നൽകുന്നു.

സഹാനുഭൂതിയും ചികിത്സയും പിന്തുണയും ഉണ്ടെങ്കിൽ ഭക്ഷണം സംബന്ധിച്ച ഈ മിഥ്യാധാരണ മാറ്റാനാകും. 

ചികിത്സാ രീതികളിൽ ഉൾപ്പെടുന്നവ:

  • കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT-E): നെഗറ്റീവ് ചിന്താഗതികളെ പുനഃക്രമീകരിക്കാൻ.
  • കുടുംബാധിഷ്ഠിത തെറാപ്പി (FBT): പ്രത്യേകിച്ച് കുട്ടികൾക്കും കൗമാരക്കാർക്കും ഇത് ഫലപ്രദമാണ്.
  • പോഷകാഹാര കൗൺസിലിംഗ്: സമീകൃതാഹാര ശീലങ്ങൾ തിരികെ കൊണ്ടുവരാൻ.
  • മൈൻഡ്ഫുൾനെസ് & ബോഡി ഇമേജ് വർക്ക്: സ്വയം അംഗീകരിക്കാനുള്ള കഴിവ് വീണ്ടെടുക്കാൻ.
  • സഹായക ഗ്രൂപ്പുകൾ (Support groups): വിവിധ തലമുറയിലുള്ളവരെ പരസ്പരം ബന്ധിപ്പിക്കാനും രോഗശാന്തി നേടാനും സഹാനുഭൂതി നൽകാനും.

9. നമുക്ക് എന്തുചെയ്യാൻ കഴിയും?

ആദ്യകാല സൂചനകൾ ശ്രദ്ധിക്കുക.

ഭാരം കുറയ്ക്കുന്നതിനെയോ അല്ലെങ്കിൽ മനക്കരുത്തിനെയോ പ്രശംസിക്കുന്നത് ഒഴിവാക്കുക.

വികാരങ്ങൾ, സമ്മർദ്ദം, സ്വന്തം രൂപത്തെക്കുറിച്ചുള്ള ചിന്തകൾ എന്നിവയെപ്പറ്റി തുറന്ന് സംസാരിക്കുക.

നേരത്തെ തന്നെ വിദഗ്ധ സഹായം തേടുക — മാനസികാരോഗ്യ വിദഗ്ദ്ധർ, തെറാപ്പിസ്റ്റുകൾ, അല്ലെങ്കിൽ പോഷകാഹാര വിദഗ്ദ്ധർ എന്നിവരെ സമീപിക്കുക.

സ്വയം വിമർശനത്തിന് പകരം സ്വയം അനുകമ്പയ്ക്ക് പ്രാധാന്യം നൽകുക.

അവബോധമാണ് രോഗശാന്തിയിലേക്കുള്ള ആദ്യ ചുവടെന്ന് nellikka.life വിശ്വസിക്കുന്നു. പോഷണം എന്നത്,  ഭക്ഷണവുമായി മാത്രമല്ല, മനസ്സിൻ്റെ സമാധാനവുമായും സ്വാസ്ഥ്യവുമായും ബന്ധപ്പെട്ടിരിക്കുന്നു എന്നും.

References

  1. National Eating Disorders Association (NEDA). (2024). Eating Disorders: Across the Lifespan.
  2. World Health Organization. (2022). Mental Health and Eating Disorders Fact Sheet.
  3. Rising Early-Onset Eating Disorders in Children.
  4. International Journal of Eating Disorders. (2021). Eating Disorders Among Older Women: Prevalence and Risk Factors.

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe