സാംക്രമിക രോഗങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാം: സുരക്ഷിതരാകാനുള്ള മാർഗ്ഗങ്ങളും 

സാംക്രമിക രോഗങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാം: സുരക്ഷിതരാകാനുള്ള മാർഗ്ഗങ്ങളും 

പകർച്ചവ്യാധികൾ ഞൊടിയിടയിൽ പകർന്നു പിടിക്കുന്ന ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ചൈനയിലെ വുഹാനിൽ നിന്ന് കൊവിഡ് രോഗത്തെക്കുറിച്ചുള്ള ആദ്യവാർത്ത വന്നപ്പോൾ, അത് ലോകം മുഴുവൻ ആഞ്ഞുവീശാൻ പോകുന്ന കൊടുങ്കാറ്റാകുമെന്ന് തുടക്കത്തിൽ നമ്മൾ അറിഞ്ഞിരുന്നില്ല. പരസ്പര ബന്ധിതമായ ഈ ലോകത്ത്, പകർച്ചവ്യാധികൾക്ക് മുൻപത്തേക്കാൾ വേഗത്തിൽ പടരാൻ കഴിയും — വായുവിലൂടെ, സ്പർശനത്തിലൂടെ, ഭക്ഷണത്തിലൂടെ, വെള്ളത്തിലൂടെ, എന്തിന്, പ്രതിരോധ കുത്തിവയ്പ്പ് പോലുള്ള കാര്യങ്ങൾ അവഗണിക്കുന്നതുപോലും ആരോഗ്യത്തിന് ഭീഷണി ഉയർത്തും.

ബാക്ടീരിയ, വൈറസ്, ഫംഗസ്, അല്ലെങ്കിൽ പരാന്നഭോജികൾ പോലുള്ള സൂക്ഷ്മാണുക്കൾ (microorganisms) വഴിയാണ് പകർച്ചവ്യാധികൾ ഉണ്ടാകുന്നത്. ഇവ നേരിട്ടോ അല്ലാതെയോ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരും.

നല്ല ശുചിത്വം, വാക്സിനുകൾ, പൊതുജനാവബോധം എന്നിവയിലൂടെ മിക്ക പകർച്ചവ്യാധികളും തടയാൻ കഴിയുമെങ്കിലും, അറിവില്ലായ്മ പലപ്പോഴും രോഗവ്യാപനത്തിന് കാരണമാകുന്നു.

എല്ലാവരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട പകർച്ചവ്യാധികളെ കുറിച്ചുള്ള ശാസ്ത്രീയമായ വിവരണം nellikka.life ലൂടെ ഞങ്ങൾ നൽകുന്നു — സാധാരണ ജലദോഷം പോലുള്ള രോഗങ്ങൾ മുതൽ ക്ഷയം, കോവിഡ്-19 പോലുള്ള ആഗോള ഭീഷണിയാകുന്ന മഹാമാരികൾ വരെ ഇതിൽ ഉൾപ്പെടുന്നു.

1. ശ്വാസകോശ സംബന്ധമായ അണുബാധകൾ

കൊവിഡ്-19 (കൊറോണ വൈറസ് രോഗം)

  • കാരണം: SARS-CoV-2 എന്ന വൈറസ് 
  • വ്യാപനം: വായുവിൽ കലരുന്ന കണികകൾ വഴി,അടുത്ത സമ്പർക്കത്തിലൂടെ, രോഗാണുക്കൾ പറ്റിപ്പിടിച്ച പ്രതലങ്ങളിലൂടെ
  • ലക്ഷണം: പനി, ചുമ, ശ്വാസംമുട്ടൽ, മണം/രുചി നഷ്ടപ്പെടൽ, കടുത്ത ക്ഷീണം
  • പ്രതിരോധം:വാക്സിനേഷൻ, തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, കൈകൾ ശുചിയായി സൂക്ഷിക്കുക, രോഗാവസ്ഥയിൽ ഐസൊലേഷനിൽ കഴിയുക.

ഇൻഫ്ലുവൻസ (പനി / Flu)

  • കാരണം: ഇൻഫ്ലുവൻസ എ & ബി വൈറസുകൾ
  • വ്യാപനം: ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന കണികകൾ വഴി.
  • ലക്ഷണം: പനി, പേശിവേദന, തൊണ്ടവേദന, തലവേദന എന്നിവ.
  • പ്രതിരോധം: വർഷാവർഷമുള്ള ഫ്ലൂ വാക്സിനേഷൻ, കൈ കഴുകി ശുചിത്വം പാലിക്കുക, രോഗമുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക.

ക്ഷയം (Tuberculosis-TB)

  • കാരണം: മൈക്കോബാക്ടീരിയം ട്യൂബർക്കുലോസിസ് (Mycobacterium tuberculosis) എന്ന ബാക്ടീരിയ
  • വ്യാപനം: രോഗബാധിതരായ വ്യക്തി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന വായുവിലെ കണികകൾ വഴി.
  • ലക്ഷണം: രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ, പനി, രാത്രിയിൽ അമിതമായി വിയർക്കുക, ശരീരഭാരം കുറയുക.
  • പ്രതിരോധം: ബി.സി.ജി. വാക്സിനേഷൻ (BCG), രോഗം നേരത്തെ കണ്ടെത്തൽ, രോഗസാധ്യതയുള്ള സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക.

ജലദോഷം (CommonCold)

  • കാരണം: റൈനോവൈറസുകൾ, കൊറോണ വൈറസുകൾ തുടങ്ങിയവ
  • വ്യാപനം: രോഗാണുക്കൾ പറ്റിപ്പിടിച്ച പ്രതലങ്ങളിൽ സ്പർശിക്കുന്നതിലൂടെ, തുമ്മുമ്പോൾ പുറത്തുവരുന്ന കണികകൾ വഴി.
  • ലക്ഷണം: മൂക്കൊലിപ്പ്, തുമ്മൽ, തൊണ്ടവേദന.
  • പ്രതിരോധം: ഇടയ്ക്കിടെ കൈ കഴുകുക, ആരോഗ്യകരമായ പ്രതിരോധശേഷി നിലനിർത്തുക.

2. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന അണുബാധകൾ

ടൈഫോയ്ഡ് (Typhoid Fever)

  • കാരണം: സാൽമൊണെല്ല ടൈഫി (Salmonella typhi) എന്ന ബാക്ടീരിയ
  • വ്യാപനം: മലിനമായ ഭക്ഷണവും വെള്ളവും വഴി
  • ലക്ഷണം: കടുത്ത പനി, വയറുവേദന, മലബന്ധം അല്ലെങ്കിൽ വയറിളക്കം.
  • പ്രതിരോധം: വാക്സിനേഷൻ, കുടിക്കാനുള്ള വെള്ളം തിളപ്പിക്കുക, പുതുതായി പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.

കോളറ (Cholera)

  • കാരണം: വിബ്രിയോ കോളറേ (Vibrio cholerae) എന്ന ബാക്ടീരിയ
  • വ്യാപനം: മലിനജലം അല്ലെങ്കിൽ ഭക്ഷണം.
  • ലക്ഷണം: കടുത്ത ജലാംശം നഷ്ടപ്പെടുന്ന തരം വയറിളക്കം, നിർജ്ജലീകരണം, പേശിവലിവ്.
  • പ്രതിരോധം: ശുദ്ധമായ കുടിവെള്ളം, ശരിയായ ശുചിത്വം, തുടക്കത്തിൽ തന്നെ ഓറൽ റീഹൈഡ്രേഷൻ സാൾട്ട് (ORS) നൽകുന്നത്.

ഹെപ്പറ്റൈറ്റിസ് എ, ഇ (Hepatitis A and E)

  • കാരണം: ഹെപ്പറ്റൈറ്റിസ് എ അല്ലെങ്കിൽ ഇ വൈറസുകൾ
  • വ്യാപനം: മലത്തിലൂടെയും വായയിലൂടെയും, അതായത് മലിനമായ ഭക്ഷണം/വെള്ളം വഴി.
  • ലക്ഷണം: മഞ്ഞപ്പിത്തം, ഓക്കാനം, വയറിൽ അസ്വസ്ഥത, ക്ഷീണം.
  • പ്രതിരോധം: സുരക്ഷിതമായ ഭക്ഷണം, ഹെപ്പറ്റൈറ്റിസ് എ-ക്ക് വാക്സിനേഷൻ, ശുദ്ധമായ ജലസ്രോതസ്സുകൾ ഉറപ്പാക്കുക.

ഗാസ്ട്രോഎൻ്ററൈറ്റിസ് (ഭക്ഷ്യ വിഷബാധ)

  • കാരണം: ഇ. കോളി, സാൽമൊണെല്ല, നോറോവൈറസ് തുടങ്ങിയവ
  • വ്യാപനം:മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ.
  • ലക്ഷണം: വയറിളക്കം, ഛർദ്ദി, വയറുവേദന.
  • പ്രതിരോധം: കൈകളുടെ ശുചിത്വം, നന്നായി പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക, ഭക്ഷണസാധനങ്ങൾ ശീതീകരിച്ച് (Refrigeration) സൂക്ഷിക്കുക.

3.വാക്സിനേഷൻ വഴി തടയാൻ കഴിയുന്ന വൈറൽ രോഗങ്ങൾ 

അഞ്ചാംപനി (Measles)

  • കാരണം: മീസിൽസ് വൈറസ്
  • വ്യാപനം: വായുവിലെ കണികകൾ വഴി.
  • ലക്ഷണം: കടുത്ത പനി, ദേഹത്ത് ചുവന്ന പാടുകൾ, ചുമ, കൺജങ്ക്ടിവിറ്റിസ്.
  • പ്രതിരോധം: എം.എം.ആർ. വാക്സിൻ 

അഞ്ചാംപനി(മീസിൽസ്)

  • കാരണം: മീസിൽസ് വൈറസ്
  • വ്യാപനം: വായുവിൽ കലരുന്ന കണികകൾ വഴി
  • ലക്ഷണം: കടുത്ത പനി, ചർമ്മം ചൊറിഞ്ഞു പൊട്ടുക, ചുമ, ചെങ്കണ്ണ്
  • പ്രതിരോധം: എംഎംആർ കുത്തിവെയ്പ്പ്

മുണ്ടിനീര് (Mumps)

  • കാരണം: മംസ് വൈറസ്
  • വ്യാപനം: ഉമിനീർ, ചുമയിലൂടെയുള്ള കണികകൾ വഴി.
  • ലക്ഷണം: ചെവിയുടെ താഴെയുള്ള ഉമിനീർ ഗ്രന്ഥികൾ വീർക്കുക, പനി, പേശിവേദന.
  • പ്രതിരോധം: എം.എം.ആർ.വാക്സിനേഷൻ

ചിക്കൻപോക്സ് (Chickenpox / Varicella)

  • കാരണം: വേരിസെല്ല-സോസ്റ്റർ വൈറസ്
  • വ്യാപനം: വായുവിലെ കണികകൾ വഴി, ചർമ്മത്തിലെ കുമിളകളുമായുള്ള സമ്പർക്കം വഴി.
  • ലക്ഷണം: കഠിനമായ ചൊറിച്ചിൽ ഉള്ള പാടുകൾ/കുമിളകൾ, പനി, ക്ഷീണം.
  • പ്രതിരോധം: വേരിസെല്ല വാക്സിൻ.

ഡിഫ്തീരിയ, വില്ലൻചുമ, ടെറ്റനസ് (DPT)

  • കാരണം: വിവിധതരം ബാക്ടീരിയകൾ
  • വ്യാപനം: ചുമയിലൂടെയുള്ള കണികകൾ, മുറിവുകൾ എന്നിവ വഴി
  • പ്രതിരോധം: ഡി.പി.ടി. വാക്സിനേഷൻ (കുട്ടിക്കാലത്തെ പ്രതിരോധ കുത്തിവെയ്പ്പ് ഷെഡ്യൂൾ പ്രകാരം).

4. ലൈംഗികമായി പകരുന്ന അണുബാധകൾ (STIs)

എച്ച്.ഐ.വി. / എയ്ഡ്സ് (HIV/AIDS)

  • കാരണം: ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്(HIV)
  • വ്യാപനം: സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, അണുബാധയുള്ള സൂചികൾ, രക്തം സ്വീകരിക്കുക വഴി
  • ലക്ഷണം: ഭാരം കുറയുക, ഇടവിട്ടുള്ള അണുബാധകൾ, ക്ഷീണം, പനി
  • പ്രതിരോധം:  ലൈംഗിക ബന്ധം സുരക്ഷിതമാക്കുക, കൃത്യമായ പരിശോധന, എ.ആർ.ടി. ചികിത്സ കൃത്യമായി എടുക്കുക

സിഫിലിസ് (Syphilis)

  • കാരണം: ട്രെപോണിമ പല്ലിഡം (Treponema pallidum)
  • വ്യാപനം: ലൈംഗിക സമ്പർക്കം, ഗർഭകാലത്ത് അമ്മയിൽ നിന്ന് കുഞ്ഞിലേക്ക്
  • ലക്ഷണം: വ്രണങ്ങൾ, ചർമ്മത്തിലെ പാടുകൾ, പനി, നാഡീസംബന്ധമായ പ്രശ്നങ്ങൾ (പിന്നീടുള്ള ഘട്ടങ്ങളിൽ).
  • പ്രതിരോധം: സുരക്ഷിതമായ ലൈംഗിക ശീലങ്ങൾ, ഗർഭകാല പരിശോധന.

ഗോണോറിയ & ക്ലമീഡിയ (Gonorrhea & Chlamydia)

  • കാരണം: ബാക്ടീരിയകൾ
  • വ്യാപനം: ലൈംഗിക ബന്ധം.
  • ലക്ഷണം: മൂത്രമൊഴിക്കുമ്പോൾ വേദന, സ്രവങ്ങൾ, വയറുവേദന.
  • പ്രതിരോധം: കോണ്ടം ഉപയോഗിക്കുക, എസ്.ടി.ഐ. പരിശോധന, നേരത്തെയുള്ള ചികിത്സ.

ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV)

  • വ്യാപനം: ലൈംഗിക സമ്പർക്കം വഴി
  • ലക്ഷണം: ലൈംഗികാവയവങ്ങളിലെ അരിമ്പാറ (Genital Warts); ചിലതരം എച്ച്.പി.വി.കൾ ഗർഭാശയ കാൻസറിനും (Cervical Cancer) കാരണമാകാം.
  • പ്രതിരോധം: എച്ച്.പി.വി. വാക്സിനേഷൻ, കൃത്യമായ പാപ്സ്മിയർ പരിശോധന.

5. ചർമ്മത്തിലൂടെയും സ്പർശനത്തിലൂടെയുമുള്ള അണുബാധകൾ

വട്ടച്ചൊറി/ചുണങ്ങ് (Ringworm – Fungal Infection)

  • കാരണം: ഡെർമാറ്റോഫൈറ്റ് (Dermatophyte) എന്ന ഫംഗസ് 
  • വ്യാപനം: ചർമ്മ സമ്പർക്കം, അല്ലെങ്കിൽ രോഗാണുക്കൾ പറ്റിപ്പിടിച്ച പ്രതലങ്ങൾ വഴി.
  • ലക്ഷണം: വട്ടത്തിലുള്ളതും ചൊറിച്ചിലുള്ളതുമായ പാടുകൾ 
  • പ്രതിരോധം: വ്യക്തി ശുചിത്വം, ചർമ്മം എപ്പോഴും വരണ്ടതാക്കി വെക്കുക, മറ്റുള്ളവരുമായി ടവൽ പങ്കുവെക്കുന്നത് ഒഴിവാക്കുക.

ചൊറി (Scabies)

  • കാരണം: സാർക്കോപ്റ്റിസ് സ്കീബീ (Sarcoptes scabiei) എന്ന ചെള്ള് (Mite)
  • വ്യാപനം:  ദീർഘ നേരത്തെ ചർമ്മ സമ്പർക്കം വഴിയോ, അല്ലെങ്കിൽ ഒരുമിച്ച് ഉപയോഗിച്ച വസ്ത്രങ്ങൾ/വിരിപ്പുകൾ വഴിയോ.
  • ലക്ഷണം: കഠിനമായ ചൊറിച്ചിൽ, പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ.
  • പ്രതിരോധം: വസ്ത്രങ്ങൾ ചൂടുവെള്ളത്തിൽ കഴുകുക, അടുത്ത സമ്പർക്കത്തിലുള്ള എല്ലാവർക്കും ചികിത്സ നൽകുക.

ചെങ്കണ്ണ് (Conjunctivitis)

  • കാരണം: വൈറസുകൾ,  ബാക്ടീരിയകൾ
  • വ്യാപനം: രോഗമുള്ള കണ്ണിന്റെ സ്രവങ്ങളിൽ സ്പർശിക്കുന്നതിലൂടെ, അല്ലെങ്കിൽ മലിനമായ പ്രതലങ്ങൾ വഴി
  • ലക്ഷണം: കണ്ണിലെ ചുവപ്പ്, കണ്ണീരൊഴുക്ക്, പീളകെട്ടൽ.
  • പ്രതിരോധം: കണ്ണിൽ തൊടുന്നത് ഒഴിവാക്കുക, സ്വന്തം ടവ്വൽ ഉപയോഗിക്കുക, ഇടയ്ക്കിടെ കൈ കഴുകുക.

6. മറ്റ് ചില പ്രധാന പകർച്ചവ്യാധികൾ 

  • ഡെങ്കിപ്പനി, മലമ്പനി, സിക: കൊതുകുകൾ വഴി.
  • കുഷ്ഠം (Leprosy) : മൈക്കോബാക്ടീരിയം ലെപ്രേ എന്ന ബാക്ടീരിയ വഴി (ഇത് പകരുന്നത് വളരെ കുറവാണ്, എങ്കിലും അവബോധവും ചികിൽസയും പ്രധാനമാണ്.  
  • ഹാൻറ്, ഫൂട്ട് ആൻ്റ് മൗത്ത് ഡിസീസ് : (Hand, Foot & Mouth Disease)കോക്സാക്കി വൈറസ്.കുട്ടികളിലാണ് ഇത് കൂടുതലായി കാണുന്നത്.
  • ആർ.എസ്.വി. (Respiratory Syncytial Virus)വൈറസ് വഴി.കുഞ്ഞുങ്ങൾക്കും പ്രായമായവർക്കും ഇത് വളരെ അപകടകരമാണ്.

          നിങ്ങളെയും മറ്റുള്ളവരെയും എങ്ങനെ സംരക്ഷിക്കാം? 

പ്രതിരോധ മാർഗ്ഗം എന്തുകൊണ്ട് പ്രധാനം? 
കൈകളുടെ ശുചിത്വം ബാക്ടീരിയകളുടെയും വൈറസുകളുടെയും വ്യാപനം കുറയ്ക്കുന്നു.
വാക്സിനേഷൻഗുരുതരമായ അണുബാധകൾക്കെതിരെ പ്രതിരോധശേഷി വളർത്തുന്നു.
സുരക്ഷിതമായ ഭക്ഷണവും വെള്ളവുംവയറുമായി ബന്ധപ്പെട്ട അണുബാധകളെയും ഭക്ഷ്യവിഷബാധകളെയും തടയുന്നു
മാസ്ക് ഉപയോഗിക്കുക, വായു സഞ്ചാരം ഉറപ്പാക്കുകവായുവിലൂടെയുള്ള രോഗവ്യാപനം കുറയ്ക്കുന്നു
സുരക്ഷിതമായ ലൈംഗിക ബന്ധംലൈംഗികമായി പകരുന്ന അണുബാധകൾ (STIs) തടയുന്നു
കൃത്യമായ ആരോഗ്യ പരിശോധനകൾരോഗങ്ങൾ നേരത്തെ കണ്ടെത്താനും നിയന്ത്രിക്കാനും സഹായിക്കുന്നു
ക്വാറന്റൈൻ/ഐസൊലേഷൻരോഗമുള്ളപ്പോൾ സമൂഹ വ്യാപനം തടയുന്നു

പ്രതിരോധമാണ് ചികിത്സയേക്കാൾ നല്ലത്

പകർച്ചവ്യാധികൾ സൂക്ഷ്മാണുക്കളുമായുള്ള മനുഷ്യൻ്റെ സഹവാസത്തിൻ്റെ ഭാഗമാണ് — എങ്കിലും, കൃത്യമായ അവബോധം, ശുചിത്വം, സമയബന്ധിതമായ പ്രതിരോധ കുത്തിവയ്പ്പുകൾ എന്നിവയിലൂടെ നമുക്ക് സുരക്ഷിതരായും ആത്മവിശ്വാസത്തോടെയും ജീവിക്കാൻ സാധിക്കും.

ഓർക്കുക, പ്രതിരോധമാണ് എല്ലായ്പ്പോഴും ചികിത്സയേക്കാൾ മെച്ചം  — നിങ്ങളുടെ ദൈനംദിന ശീലങ്ങൾ തന്നെയാണ് രോഗങ്ങൾക്കെതിരായ പ്രഥമ പ്രതിരോധ മാർഗ്ഗം.

References

  1. Epidemiology of Prevention of Communicable Diseases
  2. Chain of Infection Components
  3. Preventing Respiratory Illnesses
  4. Immunization and vaccine-preventable communicable diseases
  5. Vaccines and immunization

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe