അതിജീവനത്തിന്റെ നിറഭേദങ്ങൾ
ഡോക്ടർമാർ നയിക്കുന്ന ആദ്യ ആരോഗ്യ-ക്ഷേമ വെബ് പോർട്ടലായ നെല്ലിക്ക.ലൈഫ് (nellikka.life), പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച മാനവ ചേതനയുടെ വിജയഗാഥകൾ ആഘോഷിക്കാനായി ഒരു പുതിയ ലോകം തുറക്കുകയാണ്.
കേരളത്തിലെ പ്രമുഖ റൂമറ്റോളജിസ്റ്റായ ഡോ. വിഷാദ് വിശ്വനാഥിൻ്റെ നേതൃത്വത്തിൽ, ലോകമെമ്പാടുമുള്ളവർക്ക് പ്രതീക്ഷയും കരുത്തും ശാസ്ത്ര പിൻബലമാർന്ന പ്രചോദനവും നൽകാൻ നെല്ലിക്ക.ലൈഫ് പ്രതിജ്ഞാബദ്ധമാണ്. മുന്നിലുള്ള വെല്ലുവിളികൾ എന്തുതന്നെയായാലും, സംതൃപ്തമായ, സാർത്ഥകമായ ജീവിതം നയിക്കാൻ അവരെ ഇത് പ്രാപ്തരാക്കും.
ധീരതയുടെ നേർചിത്രങ്ങൾ
ഈ പ്രത്യേക പരമ്പരയിലൂടെ, ജീവന് വെല്ലുവിളിയാകുന്ന രോഗങ്ങളിൽ നിന്ന് മടങ്ങിയെത്തി, ശക്തിയോടെ, ലക്ഷ്യബോധത്തോടെ ജീവിതം പുനർനിർമ്മിച്ച വ്യക്തികളുടെ ധീരതയാർന്ന കഥകളുടെ നേർക്കാഴ്ചകൾ, ഞങ്ങൾ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നു.
ഈ പരമ്പരയിലെ ആദ്യത്തെ ചിത്രമാണ് “അതിജീവനത്തിന്റെ നിറഭേദങ്ങൾ”. ഒരു റൂമറ്റോയിഡ് ആർത്രൈറ്റിസ് അതിജീവിതയുടെ അവിശ്വസനീയമായ കഥയാണ് പറയുന്നത്. വേദനകളെ അവർ പുതിയ ലക്ഷ്യമാക്കിത്തീർത്തു. ഏറ്റവും ദുരന്തപൂർണ്ണമായ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടും അവരും കുടുംബവും കൂടുതൽ കരുത്തോടെ പുറത്തുവന്നു. സർഗ്ഗാത്മകതയിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും നിറഞ്ഞ സ്നേഹത്തിലൂടെയും അവർ ജീവിതത്തിന് പുതിയ നിറങ്ങൾ കണ്ടെത്തി.
പ്രതീക്ഷയുടെയും സൗഖ്യത്തിൻ്റെയും അതിജീവനത്തിൻ്റെയും പാതയിലേക്ക് തുറക്കുന്ന ആവിഷ്കാരമാണിത്. ദുരിതക്കൊടുങ്കാറ്റ് വീശിയടിക്കുമ്പോഴും മനുഷ്യ ചേതനയ്ക്ക് സൗന്ദര്യവും പുതുമയും കണ്ടെത്താൻ കഴിയുമെന്നതിൻ്റെ ഓർമ്മപ്പെടുത്തലാണിത്.
ലോക ആർത്രൈറ്റിസ് ദിനം 2025- പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് ഉയർത്തെഴുന്നേൽക്കാനും ജീവിതത്തിൻ്റെ സന്തോഷം തിരിച്ചു പിടിക്കാനും ദശലക്ഷക്കണക്കിന് മനുഷ്യർക്ക് പ്രചോദനമാകുന്ന ഈ മുന്നേറ്റത്തിലെ ആദ്യ അദ്ധ്യായമായ “അതിജീവനത്തിൻ്റെ നിറഭേദങ്ങൾ” നെല്ലിക്ക.ലൈഫ് അഭിമാനപൂർവ്വം നിങ്ങൾക്കുമുന്നിൽ എത്തിക്കുന്നു.
ഈ പ്രചോദനാത്മക യാത്രയിൽ നിങ്ങൾക്കും പങ്കുചേരാം!




