വളർത്തുമൃഗങ്ങളുടെ രോമം മനുഷ്യർക്ക് ദോഷം ചെയ്യുമോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ

വളർത്തുമൃഗങ്ങളുടെ രോമം മനുഷ്യർക്ക് ദോഷം ചെയ്യുമോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ

വളർത്തുമൃഗങ്ങൾ ഇല്ലാത്ത വീടുകൾ കുറവാണ് എന്നു തന്നെ പറയാം. കൊവിഡ് സൃഷ്ടിച്ച ഏകാന്തതയും നിയന്ത്രണങ്ങളും അരുമകളെ ലാളിച്ച് തരണം ചെയ്തവർ നമ്മുടെ നാട്ടിൽ ധാരാളമുണ്ട്.

നായ്ക്കുട്ടികളും പൂച്ചക്കുഞ്ഞുമൊക്കെ വീട്ടിലെ ഒരംഗത്തേപ്പോലെയാകും. 

വീടിനകത്ത്, സദാ സർവ്വദാ നമ്മെ പിന്തുടരുന്ന നായ്ക്കുട്ടിയുടെ, അല്ലെങ്കിൽ തൊട്ടുരുമ്മിപ്പോകുന്ന പൂച്ചയുടെ, സ്നേഹം ഒരു ദിവസത്തെ സമ്മർദ്ദം ഇല്ലാതാക്കാൻ ധാരാളമാണ്.

എങ്കിലും, വളർത്തു മൃഗത്തെ ലാളിച്ചതിന് ശേഷം എപ്പോഴെങ്കിലും തുമ്മുകയോ, ചുമയ്ക്കുകയോ, കണ്ണിൽ ചൊറിച്ചിൽ അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ, നമുക്ക് സ്വന്തം ആരോഗ്യത്തെക്കുറിച്ച് ആശങ്കയും തോന്നും.

വളർത്തുമൃഗങ്ങളുടെ രോമം, അലർജിയുണ്ടാക്കുന്ന വസ്തുക്കൾ, ശുചിത്വം എന്നീ ഘടകങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം. ഒപ്പം,  വളർത്തുമൃഗവുമായുള്ള ബന്ധം സ്നേഹപൂർണ്ണവും ആരോഗ്യകരവുമായി നിലനിർത്താൻ എന്തുചെയ്യണമെന്നും ശാസ്ത്രീയമായിത്തന്നെ പരിശോധിക്കാം.

1. വില്ലനാകുന്നത് അരുമകളുടെ രോമമല്ല

പൊതുവെയുള്ള ധാരണയ്ക്ക് വിപരീതമായി, വളർത്തുമൃഗങ്ങളുടെ രോമം തനിയെ ശരീരത്തിനുള്ളിലേക്ക് ചെല്ലുന്നത് ദോഷകരമല്ല. മനുഷ്യന്റെ മുടിയിലും നഖത്തിലും കാണപ്പെടുന്ന അതേ പ്രോട്ടീനായ കെരാറ്റിൻ കൊണ്ടാണ് ഈ മൃഗങ്ങളുടെ രോമവും നിർമ്മിച്ചിരിക്കുന്നത്.

എങ്കിലും, ഇവ സൂക്ഷ്മമായ അലർജനുകളും അസ്വസ്ഥതയുണ്ടാക്കുന്ന വസ്തുക്കളും വലിച്ചെടുക്കുന്ന ഒരു കാന്തം പോലെ പ്രവർത്തിക്കുകയും, ശ്വസിക്കുമ്പോൾ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും.

ഈ അലർജനുകളിൽ ഉൾപ്പെടുന്നവ:

  • ചർമ്മത്തിലെ ശൽക്കങ്ങൾ: ചർമ്മത്തിലെ മൃതകോശങ്ങളുടെ വളരെ ചെറിയ ശകലങ്ങളാണിവ. ഇവയിൽ അലർജിക്ക് കാരണമാകുന്ന പ്രോട്ടീനുകൾ അടങ്ങിയിരിക്കുന്നു.
  • ഉമിനീരിലെയും മൂത്രത്തിലെയും പ്രോട്ടീനുകൾ: നായ, പൂച്ച, മറ്റ് വളർത്തുമൃഗങ്ങൾ എന്നിവയുടെ ഉമിനീർ, വിയർപ്പ്, മൂത്രം എന്നിവ വഴി പുറത്തുവരുന്ന അലർജനുകൾ അവയുടെ രോമങ്ങളിൽ പറ്റിപ്പിടിച്ചിരിക്കാം.
  • പൊടി, പൂമ്പൊടി, അതിസൂക്ഷ്മ പൂപ്പൽ: വളർത്തുമൃഗങ്ങളുടെ രോമം വഴി പരിസ്ഥിതിയിലെ അലർജനുകൾ വീടിനുള്ളിൽ എത്താൻ സാധ്യതയുണ്ട്.

അതുകൊണ്ട്, രോമം നിരുപദ്രവകാരിയാണെങ്കിലും, അതിലൂടെ വരുന്ന വസ്തുക്കൾ ആരോഗ്യത്തെ ബാധിക്കും—സംവേദനക്ഷമതയോ അലർജിയോ ഉള്ള വ്യക്തിയാണെങ്കിൽ പ്രത്യേകിച്ചും.

2. വളർത്തുമൃഗങ്ങളുടെ രോമവും ശൽക്കങ്ങളും മനുഷ്യരെ എങ്ങനെ ബാധിക്കുന്നു

മിക്ക ആളുകൾക്കും, വളർത്തുമൃഗങ്ങളുടെ രോമവുമായുള്ള ഇടയ്ക്കിടെയുള്ള സമ്പർക്കം ദോഷകരമല്ല. എന്നാൽ അലർജിയോ, ആസ്ത്മയോ, പ്രതിരോധശേഷിക്കുറവോ ഉള്ള വ്യക്തികളെ സംബന്ധിച്ചിടത്തോളം, ഈ കണികകൾ ഉള്ളിലേക്ക് എത്തുന്നത് ഇനി പറയുന്ന പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം:

  • തുമ്മലും മൂക്കടപ്പും
  • കണ്ണിൽ നിന്ന് വെള്ളം വരുകയോ ചൊറിച്ചിൽ അനുഭവപ്പെടുകയോ ചെയ്യുക
  • ചുമ അല്ലെങ്കിൽ തൊണ്ടയിലെ അസ്വസ്ഥത
  • ശ്വാസതടസ്സം അല്ലെങ്കിൽ ശ്വാസം മുട്ടൽ (ആസ്ത്മ ഉള്ളവരിൽ)
  • ചർമ്മത്തിലെ തിണർപ്പുകൾ 

വളരെ മോശം സാഹചര്യങ്ങളിൽ, ആവശ്യത്തിന് വായു സഞ്ചാരമില്ലാത്ത ഇടങ്ങളിലെ തുടർച്ചയായ സമ്പർക്കം ക്രോണിക് അലർജിക് റൈനൈറ്റിസ് (മൂക്കിലെ വിട്ടുമാറാത്ത അലർജി) അല്ലെങ്കിൽ ബ്രോങ്കിയൽ ഹൈപ്പർസെൻസിറ്റിവിറ്റി എന്നിവയ്ക്ക് കാരണമായേക്കാം.

കുട്ടികൾക്കും പ്രായമായവർക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്കും ഇത്തരം പ്രശ്നങ്ങൾ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.

3. വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട അലർജിയുടെ ശാസ്ത്രം

മൃഗങ്ങളുടെ ഉമിനീർ, മൂത്രം, ചർമ്മത്തിലെ ശൽക്കങ്ങൾ (Dander) എന്നിവയിൽ കാണപ്പെടുന്ന ചിലതരം പ്രോട്ടീനുകളാണ് വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട അലർജിക്ക് പ്രധാനമായും കാരണം:

  • ഫെൽ ഡി 1 (Fel d 1) (പൂച്ചകളിൽ നിന്ന്)
  • കാൻ എഫ് 1, കാൻ എഫ് 2 (Can f 1 and Can f 2) (നായ്ക്കളിൽ നിന്ന്)

ഈ പ്രോട്ടീനുകൾ രോമത്തിൽ പറ്റിപ്പിടിച്ച് അന്തരീക്ഷത്തിൽ വ്യാപിക്കുമ്പോൾ, അവ ശ്വാസകോശ വ്യവസ്ഥയിൽ പ്രവേശിക്കുകയും പ്രതിരോധ സംവിധാനത്തെ ബാധിക്കുകയും ചെയ്യുന്നു. 

ചിലയിനം മൃഗങ്ങളെ ‘ഹൈപ്പോഅലർജെനിക്’ എന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും, അവയും അലർജനുണ്ടാക്കുന്ന വസ്തുക്കൾ ഉത്പാദിപ്പിക്കുന്നുണ്ട്—പക്ഷേ  അത് കുറഞ്ഞ അളവിലാണ് എന്ന് മാത്രം.

4. ഒളിഞ്ഞിരിക്കുന്ന വില്ലന്മാർ: പൊടി, ബാക്ടീരിയ, സൂക്ഷ്മാണുക്കൾ

വളർത്തുമൃഗങ്ങളുടെ രോമത്തിൽ താഴെ പറയുന്ന വസ്തുക്കളും പറ്റിപ്പിടിക്കാൻ സാധ്യതയുണ്ട്:

  • വീട്ടിലെ പൊടിയും അഴുക്കും
  • ബാക്ടീരിയകളും ഫംഗസ് സ്പോറുകളും
  • ചെള്ള് അല്ലെങ്കിൽ പേൻ പോലുള്ള പരാന്നഭോജികൾ (കൃത്യമായ പരിചരണം നൽകിയില്ലെങ്കിൽ)

ഇവ ശ്വസിക്കുമ്പോഴോ ചർമ്മവുമായി സമ്പർക്കത്തിൽ വരുമ്പോഴോ ചിലപ്പോൾ താഴെപ്പറയുന്ന ബുദ്ധിമുട്ടുകൾക്ക് കാരണമാകാം:

  • ശ്വാസകോശത്തിൽ ചെറിയ അസ്വസ്ഥത
  • സൈനസ് വീക്കം
  • ചർമ്മത്തിൽ ചൊറിച്ചിൽ, ചുവന്ന പാടുകൾ

എങ്കിലും, കൃത്യമായ പരിചരണവും വൃത്തിയാക്കലും വഴി ഈ അപകടസാധ്യതകൾ ഏതാണ്ട് പൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കും.

5. വളർത്തുമൃഗങ്ങൾക്കൊപ്പം ആരോഗ്യത്തോടെ ജീവിക്കാൻ വേണ്ടതും അരുതാത്തതുമായ കാര്യങ്ങൾ

ചെയ്യേണ്ടവ (DOs):

1.പതിവായുള്ള പരിചരണം: രോമം കൊഴിയുന്നത് കുറയ്ക്കാനും ശൽക്കങ്ങൾ അടിഞ്ഞുകൂടുന്നത് ഒഴിവാക്കാനും, മൃഗങ്ങളെ ദിവസവും പുറത്തുവെച്ച് ചീകുക.

2.കുളിപ്പിക്കൽ : അലർജനുകളും അഴുക്കും നീക്കം ചെയ്യാൻ 2–4 ആഴ്ചയിൽ ഒരിക്കൽ മൃദുലമായ ഷാംപൂ ഉപയോഗിച്ച് കുളിപ്പിക്കുക.

3.എയർ പ്യൂരിഫയറുകൾ: വളർത്തുമൃഗങ്ങളുടെ രോമം, പൊടി, അലർജനുകൾ എന്നിവ വീടിനുള്ളിൽ തടഞ്ഞുനിർത്താൻ HEPA ഫിൽട്ടറുള്ള എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുക.

4. ശുചീകരണം പതിവാക്കാം: പരവതാനികൾ, കർട്ടനുകൾ, ഫർണിച്ചർ എന്നിവ ആഴ്ചതോറും വാക്വം ക്ലീൻ ചെയ്യുക. മൃഗങ്ങളുടെ കിടക്കകൾ പതിവായി കഴുകുക.

5.വായുസഞ്ചാരം: വീടിനുള്ളിൽ ശുദ്ധവായു കടന്നു വരാൻ ദിവസവും ജനലുകൾ തുറന്നിടുക, വായുസഞ്ചാരം ഉറപ്പാക്കുക.

6.വ്യക്തി ശുചിത്വം: മൃഗങ്ങളെ തൊട്ടതിന് ശേഷമോ പരിചരിച്ചതിന് ശേഷമോ കൈ കഴുകുക. ഉടൻ തന്നെ മുഖത്തോ കണ്ണുകളിലോ തൊടുന്നത് ഒഴിവാക്കുക.

7.അലർജി പരിശോധന: തുടർച്ചയായി തുമ്മലോ ശ്വാസതടസ്സമോ ഉണ്ടെങ്കിൽ, ഡോക്ടറെ കണ്ട് അലർജി പരിശോധന നടത്തണം.

ചെയ്യരുതാത്തവ (DON’Ts):

1.നിങ്ങളുടെ കിടക്കയിൽ വളർത്തുമൃഗങ്ങളെ കിടത്തരുത്, പ്രത്യേകിച്ചും നിങ്ങൾക്ക് അലർജിയോ ആസ്ത്മയോ ഉണ്ടെങ്കിൽ.

2.അമിതമായി രോമം കൊഴിയുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക—ഇത് നിങ്ങളുടെ അരുമയ്ക്ക് ചർമ്മസംബന്ധമായതോ പോഷകാഹാര സംബന്ധമായതോ ആയ പ്രശ്നങ്ങൾ വന്നതിൻ്റെ സൂചനയാകാം.

3.വളർത്തുമൃഗങ്ങളുടെ സമീപം പുകവലിക്കുകയോ സുഗന്ധമുള്ള തിരികൾ കത്തിക്കുകയോ ചെയ്യരുത്—ഇത് വീടിനുള്ളിലെ വായുവിന്റെ ഗുണനിലവാരം മോശമാക്കുകയും മനുഷ്യന്റെയും വളർത്തുമൃഗങ്ങളുടേയും ശ്വാസകോശത്തിന് ദോഷകരമാവുകയും ചെയ്യും.

4.സ്പ്രേകളെയോ റൂം ഫ്രഷ്നറുകളെയോ മാത്രം ആശ്രയിക്കരുത്—അവ ദുർഗന്ധം മാത്രമേ ഇല്ലാതാക്കൂ, അലർജനുകളെ നീക്കം ചെയ്യില്ല.

5.വളർത്തുമൃഗത്തിന്റെ ഭക്ഷണക്രമത്തിൽ ശ്രദ്ധക്കുറവ് വരുത്തരുത്— പോഷകാഹാരക്കുറവ് രോമത്തിന്റെ ആരോഗ്യം കുറയ്ക്കുകയും കൊഴിച്ചിൽ വർദ്ധിപ്പിക്കുകയും ചെയ്യും.

6. അലർജി നിയന്ത്രിക്കാം, അരുമകളെ ഒഴിവാക്കാതെ തന്നെ

വളർത്തുമൃഗങ്ങളെ സ്നേഹിക്കുകയും എന്നാൽ അലർജി കാരണം ബുദ്ധിമുട്ടുകയും ചെയ്യുന്നവർക്ക് സഹായകരമാകുന്ന ചില പ്രായോഗിക നിർദ്ദേശങ്ങൾ ഇതാ:

  • കിടപ്പുമുറി പോലുള്ള സ്ഥലങ്ങൾ “മൃഗങ്ങൾക്ക് പ്രവേശനമില്ലാത്ത മേഖലകളായി” നിശ്ചയിക്കുക.
  • അലർജി പ്രൂഫ് ആയ ബെഡ്ഡിംഗുകളും തലയിണ കവറുകളും ഉപയോഗിക്കാം.
  • ഡോക്ടറുടെ നിർദ്ദേശപ്രകാരം നേസൽ സലൈൻ സ്പ്രേകളോ ആന്റിഹിസ്റ്റാമിനുകളോ ഉപയോഗിക്കുക.
  • സംവേദനക്ഷമത കുറയ്ക്കാൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇമ്മ്യൂണോതെറാപ്പി (അലർജി ഷോട്ടുകൾ) പരിഗണിക്കാവുന്നതാണ്.

7. ഡോക്ടറെ കാണേണ്ടതെപ്പോൾ?

താഴെ പറയുന്ന ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ  ഒരു ആരോഗ്യ വിദഗ്ദ്ധനെ സമീപിക്കേണ്ടതാണ്:

  • വിട്ടുമാറാത്ത ചുമ അല്ലെങ്കിൽ ശ്വാസം മുട്ടൽ.
  • ഇടയ്ക്കിടെയുള്ള സൈനസ് അണുബാധ.
  • തുടർച്ചയായി കണ്ണിന് ചൊറിച്ചിൽ അല്ലെങ്കിൽ ചർമ്മത്തിൽ അസ്വസ്ഥത.
  • വീസിംഗ് (ശ്വാസം വലിക്കുമ്പോൾ ശബ്ദം) അല്ലെങ്കിൽ നെഞ്ചിൽ ഭാരം അനുഭവപ്പെടുക.

ഒരു അലർജി വിദഗ്ദ്ധനോ ശ്വാസകോശരോഗ വിദഗ്ദ്ധനോ പ്രശ്നങ്ങൾ കൃത്യമായി തിരിച്ചറിയാനും വ്യക്തിഗത ചികിത്സ നിർദ്ദേശിക്കാനും കഴിയും.

അരുമകളെ സ്നേഹിക്കാം, നമ്മുടെ ആരോഗ്യം സംരക്ഷിക്കാം

വളർത്തുമൃഗങ്ങളുടെ രോമം ഇടയ്ക്കിടെ ശ്വസിക്കുന്നത് മിക്ക ആളുകൾക്കും അപകടകരമാകാറില്ല. എന്നാൽ, അവയുടെ ശൽക്കങ്ങളുമായും അലർജനുകളുമായുമുള്ള തുടർച്ചയായ സമ്പർക്കം അസ്വസ്ഥതകളുണ്ടാക്കാം, പ്രത്യേകിച്ച് സംവേദനക്ഷമതയുള്ള വ്യക്തികളിൽ.

ശ്രദ്ധയോടെയുള്ള പരിചരണത്തിലൂടെ — അതായത് പതിവായുള്ള ഗ്രൂമിംഗ്, വൃത്തിയുള്ള താമസസ്ഥലം, നല്ല വായുസഞ്ചാരം എന്നിവ ഉറപ്പാക്കുന്നതിലൂടെ — നമ്മുടെ ആരോഗ്യം അപകടത്തിലാക്കാതെ തന്നെ വളർത്തുമൃഗങ്ങൾ നൽകുന്ന എല്ലാ സന്തോഷവും നമുക്ക് ആസ്വദിക്കാൻ സാധിക്കും.

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe