തേൻ നെല്ലിക്ക കഴിക്കാറുണ്ടോ?: ആധുനിക ശാസ്ത്രം പിന്തുണയ്ക്കുന്ന പൗരാണിക കൂട്ടിൻ്റെ ഗുണങ്ങൾ മനസ്സിലാക്കാം

തേൻ നെല്ലിക്ക കഴിക്കാറുണ്ടോ?: ആധുനിക ശാസ്ത്രം പിന്തുണയ്ക്കുന്ന പൗരാണിക കൂട്ടിൻ്റെ ഗുണങ്ങൾ മനസ്സിലാക്കാം

പ്രാചീന ആയുർവേദം ആധുനിക ശാസ്ത്രവുമായി ഒത്തുചേരുമ്പോൾ അതിൻ്റെ ഫലങ്ങൾ പലപ്പോഴും അമൂല്യമാകും. നെല്ലിക്കയും തേനും  അങ്ങനെയൊരു പൗരാണിക കൂട്ടുകെട്ടാണ്. നൂറ്റാണ്ടുകളായി, പ്രതിരോധശേഷി, ദഹനം, ഉൻമേഷം എന്നിവയ്ക്കല്ലാം പ്രകൃതിദത്ത ടോണിക്ക് ആയി ആയുർവേദം തേനിൽ കുതിർത്ത നെല്ലിക്ക ഉപയോഗിച്ചു വരുന്നു. ഇന്ന്, ആധുനിക ശാസ്ത്രവും തേൻ നല്ലിക്കയുടെ പ്രയോജനങ്ങളെക്കുറിച്ച് വിശദമാക്കുന്നു.

നെല്ലിക്ക – വൈറ്റമിൻ സിയുടെ കലവറ

ഏറ്റവും കൂടുതൽ വൈറ്റമിൻ സി അടങ്ങിയ പ്രകൃതിദത്ത സ്രോതസ്സുകളിൽ ഒന്നാണ് നെല്ലിക്ക. 100 ഗ്രാം നെല്ലിക്കയിൽ ഏകദേശം 600-700 മില്ലിഗ്രാം വരെ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്, അതായത്, ഓറഞ്ചിനേക്കാളും നാരങ്ങയേക്കാളും ഏറെ കൂടുതൽ. സിന്തറ്റിക് വൈറ്റമിൻ സിയിൽ നിന്ന് വ്യത്യസ്തമായി, നെല്ലിക്കയിലെ പോളിഫെനോളുകൾ, ടാനിനുകൾ, ഫ്ലേവനോയിഡുകൾ എന്നിവ അതിൻ്റെ ആൻ്റിഓക്സിഡന്റ് ഗുണങ്ങളെ കൂടുതൽ മികച്ചതും  ശരീരത്തിന് എളുപ്പത്തിൽ ആഗിരണം ചെയ്യാൻ കഴിയുന്നതുമാക്കി മാറ്റുന്നു.

പ്രധാന ഗുണങ്ങൾ:

  • പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു: വെളുത്ത രക്താണുക്കളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും അണുബാധകളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു.
  • ആൻ്റി-ഇൻഫ്ലമേറ്ററി: വിട്ടുമാറാത്ത രോഗങ്ങളുമായി ബന്ധപ്പെട്ട ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നു.
  • കരളിനും ഹൃദയത്തിനും സംരക്ഷണം: കരളിൽ കൊഴുപ്പടിയുക, കൊളസ്ട്രോൾ വർദ്ധന എന്നീ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നൽകാൻ നെല്ലിക്ക സത്തിന് കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

തേൻ – പ്രകൃതിയുടെ ദ്രാവക സ്വർണ്ണം

തേൻ മധുരപദാർത്ഥം മാത്രമല്ല, എൻസൈമുകൾ, അമിനോ ആസിഡുകൾ, ഫ്ലേവനോയിഡുകൾ, ഹൈഡ്രജൻ പെറോക്സൈഡ്, മീഥൈൽഗ്ലയോക്സൽ പോലുള്ള ആൻ്റിമൈക്രോബിയൽ സംയുക്തങ്ങൾ എന്നിവയാൽ സമ്പന്നമാണിത്.

പ്രധാന ഗുണങ്ങൾ:

  • മുറിവുകൾ ഉണക്കുന്നു, അണുക്കളെ നശിപ്പിക്കുന്നു: പൊള്ളലിനും അൾസറിനും മരുന്നായി ആധുനിക വൈദ്യശാസ്ത്രത്തിൽ തേൻ ഉപയോഗിക്കുന്നുണ്ട്.
  • ദഹനാരോഗ്യം: പ്രീബയോട്ടിക് ഗുണങ്ങൾ ഉള്ളതിനാൽ കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് തേൻ കരുത്തേകുന്നു.
  • ചുമ, ജലദോഷം എന്നിവയ്ക്ക് ആശ്വാസം: തൊണ്ടവേദന ശമിപ്പിക്കാനും കുട്ടികളിലെ ചുമ കുറയ്ക്കാനും തേൻ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

നെല്ലിക്ക + തേൻ:കൂട്ടുകെട്ടിൻ്റെ കരുത്ത്

നെല്ലിക്കയും തേനും ഒന്നിച്ച് ഉപയോഗിക്കുമ്പോൾ അത്, സ്വാദ്, ശക്തി, ഗുണങ്ങളെ ആഗിരണം ചെയ്യാനുള്ള ശരീരത്തിൻ്റെ കഴിവ് എന്നിവയെ സന്തുലിതമാക്കുന്ന ഒരു സവിശേഷ മിശ്രിതമായി മാറുന്നു.

1.പ്രതിരോധശേഷി സ്വാഭാവികമായി വർദ്ധിപ്പിക്കുന്നു

1.നെല്ലിക്കയിലെ വൈറ്റമിൻ സി-യും തേനിലെ ആന്റിഓക്‌സിഡന്റുകളും ചേരുമ്പോൾ ശക്തമായ പ്രതിരോധശേഷി നൽകുന്നു. 

2.സീസൺ അനുസരിച്ച് വരുന്ന ജലദോഷം, പനി എന്നിവയെ തടയാനും എളുപ്പത്തിൽ രോഗമുക്തി നേടാനും സഹായിക്കുന്നു.

2. ദഹനത്തിനും കുടലിൻ്റെ ആരോഗ്യത്തിനും സഹായകം

1.നെല്ലിക്ക ദഹനശക്തി (അഗ്നി) വർദ്ധിപ്പിക്കുമ്പോൾ, തേൻ കുടലിലെ സൂക്ഷ്മാണുക്കളെ പരിപോഷിപ്പിക്കുന്നു.

2.ഇവ രണ്ടും ചേർന്ന് നെഞ്ചെരിച്ചിൽ, ദഹനക്കേട്, വയർ സ്തംഭനം എന്നിവയിൽ നിന്ന് ആശ്വാസം നൽകുന്നു.

3.ചർമ്മത്തിൻ്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു

1.ഈ ആൻ്റിഓക്‌സിഡന്റ് കൂട്ടുകെട്ട് ഫ്രീ റാഡിക്കലുകളെ കുറയ്ക്കുന്നു, ഇത് ചർമ്മത്തിന് യുവത്വം നൽകുകയും മുടിയ്ക്ക് കരുത്തേകുകയും ചെയ്യുന്നു.

2.തുടർച്ചയായ ഉപയോഗം കൊളാജൻ ഉത്പാദനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

4.ഊർജ്ജസ്വലതയും ഉന്മേഷവും നൽകുന്ന ടോണിക്

1.നെല്ലിക്ക കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു (രസായന ഗുണം), അതേസമയം തേൻ ഊർജ്ജം പ്രദാനം ചെയ്യുന്നു.

2.ക്ഷീണം, തളർച്ച, അസുഖങ്ങൾക്കു ശേഷമുള്ള ആരോഗ്യം വീണ്ടെടുക്കൽ എന്നിവയ്ക്ക് ഇത് ഉത്തമമാണ്.

വിവിധതരം ഉപയോഗങ്ങൾ

  • പ്രഭാത ടോണിക്: ഒരു ടീസ്പൂൺ തേനിൽ 1-2 ടീസ്പൂൺ നെല്ലിക്ക നീര് (പൊടിയായാലും മതി) ചേർത്ത് വെറും വയറ്റിൽ കഴിക്കുക.
  • പ്രതിരോധ പാനീയം: നെല്ലിക്കപ്പൊടി ചൂടുവെള്ളത്തിൽ കലർത്തി തേൻ ചേർത്ത് കുടിക്കുക.
  • ഫെയ്‌സ് മാസ്ക്: മുഖചർമ്മത്തിൻ്റെ സ്വാഭാവിക തിളക്കത്തിനായി നെല്ലിക്കപ്പൊടിയും തേനും ചേർത്ത് കുഴമ്പ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക.

ശ്രദ്ധിക്കുക: തേൻ ചൂടാക്കുന്നത് നന്നല്ല, ചൂടാകുമ്പോൾ തേനിൽ അടങ്ങിയിരിക്കുന്ന എൻസൈമുകളും ആൻ്റിഓക്‌സിഡന്റുകളും നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

ആധുനിക ശാസ്ത്രം ശരിവെയ്ക്കുന്ന പൗരാണിക വിജ്ഞാനം

ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ആയുർവേദം നെല്ലിക്ക-തേൻ മിശ്രിതത്തെ രസായനം (പുനരുജ്ജീവിപ്പിക്കുന്നത്) ആയി വിശേഷിപ്പിച്ചപ്പോൾ, ആധുനിക ഗവേഷണങ്ങൾ വർത്തമാനകാലത്ത് അതിൻ്റെ ഗുണങ്ങൾ സ്ഥിരീകരിക്കുന്നു. അവ ഇനിപ്പറയുന്നു:

  • ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നു (പ്രമേഹം, കാൻസർ, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകുന്നത്).
  • പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നു, അതുവഴി അണുബാധകളെ ചെറുക്കാനുള്ള കഴിവ് കൂട്ടുന്നു.
  • മെറ്റബോളിക് ആരോഗ്യം മെച്ചപ്പെടുത്തുന്നു. കൊളസ്‌ട്രോളും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുന്നതുൾപ്പെടെ.

സിന്തറ്റിക് സപ്ലിമെന്റുകൾ നിറഞ്ഞ ഈ ലോകത്ത്, തേൻ നെല്ലിക്ക എന്ന രുചിയേറും കൂട്ട് പ്രകൃതിദത്തവും സുരക്ഷിതവും ഫലപ്രദവുമായ ഒരു ആരോഗ്യ ടോണിക് എന്ന നിലയിൽ വ്യത്യസ്തമാകുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കാനോ, ദഹനം മെച്ചപ്പെടുത്താനോ, അല്ലെങ്കിൽ ചർമ്മത്തിന് തിളക്കം നൽകാനോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, തേനും നെല്ലിക്കയും  ധാരാളമാണ്. പുരാതനവും ആധുനികവുമായ ശാസ്ത്രങ്ങൾ ഒരേ സ്വരത്തിൽ പ്രകീർത്തിക്കുന്ന തേൻനല്ലിക്ക, ദിനചര്യയിൽ ഉൾപ്പെടുത്തി നോക്കൂ, പുരാതന വിജ്ഞാനം എങ്ങനെ ആധുനിക ജീവിതം സമ്പുഷ്ടമാക്കുന്നുവന്ന് നേരിട്ട് മനസ്സിലാക്കാനാകും.

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe