ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ് vs നോണ്‍-ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ്

ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ് vs നോണ്‍-ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ്

‘എന്റെ കരളേ..’ എന്ന് ഇഷ്മുള്ളവരെ വിളിക്കുന്നത്, കരളിന് അത്രയും പ്രാധാന്യമുള്ളതുക്കൊണ്ടാണല്ലോ അല്ലേ? ശരീരത്തിന് അത്രയും പ്രധാനപ്പെട്ട ഗ്രന്ഥിയായ കരളിന് സംഭവിക്കുന്ന എന്ത് പ്രശ്‌നങ്ങളും നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ്. എങ്കിലും ചില രോഗങ്ങള്‍ കരളിനെ ഗുരുതരമായി ബാധിക്കാറുണ്ട്. ലിവര്‍ സിറോസിസ് എന്നത് അത്തരത്തില്‍ കരളിനെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ്. ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ്, നോണ്‍-ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ് എന്നിവ ലിവര്‍ സിറോസിസിന്റെ രണ്ട് പ്രധാന തരങ്ങളാണ്. 

മദ്യപാനം, ഹെപ്പറ്റൈറ്റിസ് -ബി ,ഹെപ്പറ്റൈറ്റിസ്-സി, ഫാറ്റി ലിവര്‍ എന്നിവ ലിവര്‍ സിറോസിസിലേക്ക് നയിച്ചേക്കാവുന്ന ചില കാരണങ്ങളാണ്. കരളിനെ ബാധിക്കുന്ന ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ്, നോണ്‍-ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ് തമ്മിലുള്ള സമാനതകളും വ്യത്യാസങ്ങളും എന്താണെന്നും അവ എങ്ങനെ പ്രതിരോധിക്കാനും ചികിത്സയ്ക്കാനും സാധിക്കുമെന്നതും അറിയാം.

ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ്

അമിതമായി മദ്യപിക്കുന്നതിന്റെ ഫലമായാണ് ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ് ഉണ്ടാകുന്നത്. കരള്‍ മദ്യത്തെ മെറ്റബോളൈസ് ചെയ്യുകയും കരള്‍ കോശങ്ങളെ നശിപ്പിക്കുന്ന വസ്തുക്കള്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. കാലക്രമേണ, ഈ കേടുപാടുകള്‍ വീക്കം പോലുള്ള ഗുരുതര അവസ്ഥകളിലേക്ക് മാറുന്നു. ഫാറ്റി ലിവര്‍ മുതല്‍ സിറോസിസ് വരെയുള്ള കരള്‍ പ്രശ്‌നങ്ങള്‍ മദ്യപാനം മൂലമുണ്ടാകുന്ന കരള്‍ രോഗങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ലിവര്‍ ഡിസീസസ് (AASLD) പറയുന്നു.

നോണ്‍-ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ്

നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസില്‍ (NAFLD) കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നു. പൊണ്ണത്തടി, പ്രമേഹം, മെറ്റബോളിക് സിന്‍ഡ്രോം തുടങ്ങിയ ഘടകങ്ങള്‍ NAFLD-ക്ക് കാരണമാകുന്നു. കാലക്രമേണ, ഇത് നോണ്‍-ആല്‍ക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് (NASH) ആയി മാറുകയും വീക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ഒടുവില്‍ സിറോസിസിലേക്ക് എത്തിച്ചേരുകയും ചെയ്യും.

സമാനതകളും വ്യത്യാസങ്ങളും

രണ്ട് തരത്തിലുള്ള സിറോസിസും ക്ഷീണം, മഞ്ഞപ്പിത്തം, വയറുവേദന എന്നിവയുള്‍പ്പെടെയുള്ള സാധാരണ ലക്ഷണങ്ങള്‍ കാണിക്കും. എന്നിരുന്നാലും, അവയുടെ കാരണങ്ങള്‍ ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നു. ആല്‍ക്കഹോളിക് സിറോസിസ് നേരിട്ട് മദ്യം കഴിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. അതേസമയം ആല്‍ക്കഹോളിക് അല്ലാത്ത സിറോസിസ് ഉപാപചയ ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. വേള്‍ഡ് ജേണല്‍ ഓഫ് ഗ്യാസ്‌ട്രോഎന്‍ട്രോളജിയിലെ ഒരു പഠനം പറയുന്നത് – സമാനമായ രോഗനിര്‍ണയ സവിശേഷതകള്‍ ഉണ്ടായിരുന്നിട്ടും, ആല്‍ക്കഹോളിക് ലിവര്‍ ഡിസീസ്, NAFLD എന്നിവയുടെ എപ്പിഡെമിയോളജിക്കല്‍, ക്ലിനിക്കല്‍ സവിശേഷതകള്‍ വ്യത്യസ്തമാണെന്നാണ്.

രോഗനിര്‍ണയം

രണ്ട് രോഗാവസ്ഥയിലും രോഗനിര്‍ണയത്തിന് രോഗിയുടെ മെഡിക്കല്‍ ചരിത്രം പരിശോധിക്കല്‍, ശാരീരിക പരിശോധന, രക്തപരിശോധന, ഇമേജിംഗ് പഠനങ്ങള്‍, കരള്‍ ബയോപ്‌സി എന്നിവ ഉള്‍പ്പെടുന്നു. രോഗത്തെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ അടിസ്ഥാന കാരണം തിരിച്ചറിയുന്നത് നിര്‍ണായകമാണ്.

ചികിത്സ

ആല്‍ക്കഹോളിക് സിറോസിസ് വന്നാല്‍ കൂടുതല്‍ അപകടങ്ങള്‍ തടയുന്നതിന് മദ്യം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. പോഷകാഹാരം കഴിക്കണം. മരുന്നുകളും ആവശ്യമായി വന്നേക്കാം. ആല്‍ക്കഹോളിക് അല്ലാത്ത സിറോസിസില്‍, ശരീരഭാരം കുറയ്ക്കല്‍, ആരോഗ്യകരമായ ഭക്ഷണക്രമം, പ്രമേഹം പോലുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യല്‍ തുടങ്ങിയ ജീവിതശൈലീ മാറ്റങ്ങള്‍ അത്യാവശ്യമാണ്. പ്രത്യേക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഡോക്ടര്‍ മരുന്നുകള്‍ നിര്‍ദ്ദേശിച്ചേക്കാം. മൂര്‍ച്ഛിച്ച കേസുകളില്‍ കരള്‍ മാറ്റിവയ്ക്കല്‍ പരിഗണിക്കാവുന്നതാണ്.

പ്രതിരോധം

ആല്‍ക്കഹോളിക് സിറോസിസ് തടയുന്നതില്‍ മദ്യത്തിന്റെ ഉപയോഗം പരിമിതപ്പെടുത്തലാണ് പ്രധാനം. നോണ്‍-ആല്‍ക്കഹോളിക് സിറോസിസിന് ആരോഗ്യകരമായ ഭാരം നിലനിര്‍ത്തല്‍, സ്ഥരമായ വ്യായാമം, ഉപാപചയ അവസ്ഥകള്‍ നിയന്ത്രിക്കല്‍ എന്നിവയാണ് പ്രധാന പ്രതിരോധ നടപടികള്‍. ഫലപ്രദമായ പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവയ്ക്ക് ആല്‍ക്കഹോളിക്, നോണ്‍-ആല്‍ക്കഹോളിക് ലിവര്‍ സിറോസിസുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ മനസ്സിലാക്കുന്നത് നിര്‍ണായകമാണ്. പതിവായുള്ള പരിശോധനകള്‍ക്കും പ്രതിരോധ നടപടികള്‍ പാലിക്കുന്നതിനും ഡോക്ടറെ സമീപിക്കുക.


രോഗങ്ങളെയും, ചികിത്സയെയും പ്രതിരോധത്തെയും കുറിച്ച് ആഴത്തിലുള്ള അറിവിനും, വിദഗ്ദ്ധ ഡോക്ടര്‍മാരുടെ ഉപദേശങ്ങള്‍ക്കും Nellikka.life സന്ദര്‍ശിക്കുക. Instagram, YouTube, Facebook എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളില്‍ ഞങ്ങളെ പിന്തുടരുക.

Reference

https://www.aasld.org/practice-guidelines/alcohol-associated-liver-disease

https://www.thehealthsite.com/diseases-conditions/causes-of-liver-cirrhosis-that-have-nothing-to-do-with-alcohol-d0616-406709

https://www.wjgnet.com/1007-9327/full/v20/i26/8393.htm

https://www.webmd.com/fatty-liver-disease/alcohol-related-liver-disease-vs-nonalcoholic-liver-disease

Related News

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളുടെ സമാധാനം കെടുത്തുന്ന കാര്യമാണ് മുടികൊഴിച്ചിൽ. മുടി വളരാതിരിക്കുകയും ഉള്ളുകുറയുകയും പൊഴിഞ്ഞുപോകുന്ന മുടിനാരുകളുടെ എണ്ണം കൂടുകയും ചെയ്യുന്നതോടെ ആശങ്കയും വർദ്ധിക്കുന്നു. ആഗോളതലത്തിൽത്തന്നെ വിപണി കയ്യടക്കിയിരിക്കുന്ന ഉൽപ്പന്നങ്ങളിൽ...

ജനുവരി 13, 2026 9:27 pm
ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

കൺമുന്നിൽ കാഴ്ചകളുടെ വസന്തം സദാ പ്രാപ്യമാകുന്ന ലോകത്ത് ജീവിക്കുന്നവരാണ് നമ്മൾ. വിരൽത്തുമ്പിൻ്റെ ചലനങ്ങൾക്കനുസരിച്ച് ലോകം മുഴുവൻ കാണാൻ കഴിയുന്നവർ. അക്ഷരങ്ങളിലൂടെ അറിവിൻ്റെ ആഴം ആസ്വദിക്കാനറിയുന്നവർ.  പക്ഷെ, അകക്കണ്ണിൻ്റെ...

ജനുവരി 4, 2026 2:01 pm
അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

ജീവിതത്തിൽ ചിലപ്പോഴെങ്കിലും നമ്മുടെ ആഗ്രഹങ്ങൾ നമുക്കു തന്നെ ഭാരമായിത്തോന്നാറുണ്ട്. ജീവിക്കുന്ന സാഹചര്യത്തെയും സമൂഹത്തിൽ പെരുമാറേണ്ട രീതികളെയും വ്യക്തമായി അറിയുമ്പോഴും വ്യവസ്ഥാപിത ചട്ടക്കൂടിനുള്ളിൽ ജീവിക്കാൻ വേണ്ട തിരിച്ചറിവുകൾ ഉള്ളപ്പോഴും...

ജനുവരി 4, 2026 2:00 pm
അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

ശാരീരികമായും മാനസികമായും രോഗങ്ങളേതുമില്ലാതെ, ശാന്തതയും സ്വസ്ഥതയും ആസ്വദിക്കാനാകുന്ന അവസ്ഥയിൽ ജീവിക്കാൻ കഴിയണമെന്നാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. വേദനകളെല്ലാം അപ്രത്യക്ഷമാവുകയും ജീവിതം ശാന്തസുന്ദരമാകുകയും ചെയ്യുന്ന ലക്ഷ്യസ്ഥാനമായാണ് പലപ്പോഴും നാം ആരോഗ്യത്തെ...

ജനുവരി 4, 2026 1:59 pm
Top
Subscribe