ഡാഷ് ഡയറ്റിനെക്കുറിച്ചുള്ള ഒരു സൗഹൃദ സംഭാഷണം

ഡാഷ് ഡയറ്റിനെക്കുറിച്ചുള്ള ഒരു സൗഹൃദ സംഭാഷണം

ഒരു ദിവസം രാവിലെ ലക്ഷ്മി കോഫി ഷോപ്പിലിരുന്ന് ഹെർബൽ ടീ കുടിക്കുകയാണ്. അപ്പോഴാണ് അയൽക്കാരനും കുടുംബ ഡോക്ടറുമായ നിഖിലിനെ കാണുന്നത്. അവർ തമ്മിലുള്ള സംഭാഷണം ഡാഷ് ഡയറ്റിനെക്കുറിച്ചാണ്. ഈ ഭക്ഷണരീതിയെപ്പറ്റിയുള്ള സമഗ്രമായ വിവരങ്ങൾ ലക്ഷ്മിയുടേയും ഡോ.നിഖിലിൻ്റേയും സൗഹൃദസംഭാഷണത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.  

ലക്ഷ്മി: 

“ഹായ്, ഡോ. നിഖിൽ! കൃത്യ സമയത്ത് കണ്ടത് നന്നായി. എനിക്കൊരു കാര്യം ചോദിക്കാനുണ്ടായിരുന്നു. എൻ്റെ കസിൻ്റെ ബ്ലഡ് പ്രഷർ കൂടിയതുകൊണ്ട് ഡോക്ടർ ഡാഷ് ഡയറ്റ് എന്നൊരു ഭക്ഷണരീതി നിർദ്ദേശിച്ചു. ഇതൊരു പുതിയ തരം ട്രെൻഡി ഡയറ്റാണോ?”

ഡോ. നിഖിൽ :

 “ഓ, ഡാഷ് ഡയറ്റോ! അതൊരു ഫാഷനല്ല, പതിറ്റാണ്ടുകളായി ഡോക്ടർമാർ ഏറ്റവും കൂടുതൽ ശുപാർശ ചെയ്യുന്ന ഒരു ഭക്ഷണരീതിയാണിത്. പ്രത്യേകിച്ച് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഇത് വളരെ ഫലപ്രദമാണ്.”

ലക്ഷ്മി: 

“അതെയോ? ഡയറ്റുകളെല്ലാം ഭാരം കുറയ്ക്കാൻ വേണ്ടിയുള്ളതാണെന്നാണ് ഞാൻ കരുതിയത്. എന്താണ് ഡാഷ് ഡയറ്റിൻ്റെ പ്രത്യേകത?”

ഡോ. നിഖിൽ: 

“നല്ല ചോദ്യം. DASH എന്നതിൻ്റെ പൂർണ്ണരൂപം ‘Dietary Approaches to Stop Hypertension’ എന്നാണ്. ഇത് മരുന്നുകളെ മാത്രം ആശ്രയിക്കാതെ, രക്തസമ്മർദ്ദം സ്വാഭാവികമായി കുറയ്ക്കാൻ വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്. രക്തസമ്മർദ്ദം കുറയ്ക്കുന്നതിനൊപ്പം കൊളസ്ട്രോളും ശരീരഭാരവും കുറയ്ക്കാനും പ്രമേഹം തടയാനും ഇത് സഹായിക്കും.”

ലക്ഷ്മി: 

“ഭക്ഷണം വ്യത്യാസപ്പെടുത്തുന്നതിന് ഇത്രയൊക്കെ ഗുണങ്ങളുണ്ടോ? അപ്പോൾ DASH ഭക്ഷണക്രമത്തിൽ വേവിച്ച പച്ചക്കറികളും മസാലയില്ലാത്ത ഭക്ഷണവും മാത്രമാണോ ഉള്ളത്?”

ഡോ. നിഖിൽ:

 “ഒരിക്കലുമല്ല! DASH ഭക്ഷണക്രമം എന്നത് വയറു നിറയെ കഴിക്കുന്നതിനെക്കുറിച്ചുള്ളതാണ്, അല്ലാതെ വിശന്നിരിക്കുന്നതിനെക്കുറിച്ചല്ല. നിറയെ പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പാൽ ഉത്പന്നങ്ങൾ, നട്സ്, വിത്തുകൾ, കൊഴുപ്പ് കുറഞ്ഞ മാംസം എന്നിവയൊക്കെ കഴിക്കാം. പ്രകൃതിദത്തമായ,  അധികം സംസ്കരിക്കാത്ത, ഉപ്പും പൂരിത കൊഴുപ്പും കുറഞ്ഞ വിഭവങ്ങളാണ് ഇതിൽ പ്രധാനമായും ഉൾപ്പെടുത്തുക.”

ലക്ഷ്മി: 

“അപ്പോൾ… വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു, പാക്കറ്റ് ഫുഡ് കുറയ്ക്കുന്നു, അത്രയല്ലേ?”

ഡോ. നിഖിൽ: 

“അതുതന്നെ! ഉദാഹരണത്തിന്:

  • വെള്ള അരിക്ക് പകരം തവിടുള്ള അരിയോ തിനയോ ഉപയോഗിക്കുക.
  • ചീര, അഗത്തിച്ചീര പോലുള്ള ഇലക്കറികൾ ചെറുതായി വഴറ്റി കഴിക്കുക.
  • ചിപ്സിന് പകരം വറുത്ത നിലക്കടലയോ കടലയോ ലഘുഭക്ഷണമായി ഉപയോഗിക്കുക.
  • ക്രീം ചേർത്ത ഡ്രെസ്സിംഗുകൾക്ക് പകരം തൈരോ മോരോ ഉപയോഗിക്കുക.
  • ഉപ്പ് കുറച്ച് ഉപയോഗിക്കുക — ഒരു ദിവസം ഒരു ടീസ്പൂണിൽ താഴെയാണ് ഏറ്റവും ഉചിതം.”

ലക്ഷ്മി:

 “അപ്പോൾ… ചെയ്യാൻ പറ്റുന്ന കാര്യങ്ങളാണല്ലോ ഇതെല്ലാം! പക്ഷേ എനിക്ക് വൈകുന്നേരങ്ങളിൽ ഉപ്പുള്ള പലഹാരങ്ങൾ കഴിക്കുന്നത് വലിയ ഇഷ്ടമാണ്. എൻ്റെ ഇഷ്ടവിഭവങ്ങളെല്ലാം ഉപേക്ഷിക്കേണ്ടിവരുമോ?”

ഡോ. നിഖിൽ:

 “ഉപേക്ഷിക്കുകയല്ല, പകരം ബുദ്ധിപരമായി മാറ്റിയെടുക്കുകയാണ് വേണ്ടത്. വറുത്ത താമരവിത്തുകൾ, എണ്ണയില്ലാത്ത പോപ്കോൺ, അല്ലെങ്കിൽ ഫ്രൂട്ട് ചാട്ട് എന്നിവയെല്ലാം ഉപ്പുള്ള പലഹാരങ്ങൾക്ക് നല്ല പകരക്കാരാണ്. ഇത് ഒരു ശിക്ഷയായിട്ടല്ല, മറിച്ച് ഹൃദയത്തെ ആരോഗ്യത്തോടെ നിലനിർത്താനുള്ള ഒരു വഴിയായി കണക്കാക്കണം.”

ലക്ഷ്മി:

 “ശരി, ഇതിൻ്റെ ഗുണങ്ങൾ എനിക്ക് മനസ്സിലാകുന്നുണ്ട്. പക്ഷേ ഇത് എത്ര വേഗത്തിൽ ഫലം കാണും? ഒരാൾക്ക് രക്തസമ്മർദ്ദത്തിൽ ശരിക്കും വ്യത്യാസം കാണാൻ സാധിക്കുമോ?”

ഡോ. നിഖിൽ:

 “തീർച്ചയായും! DASH ഭക്ഷണരീതിയ്ക്കൊപ്പം  വ്യായാമവും സ്ട്രെസ് കുറയ്ക്കുകയും കൂടി ആയാൽ, ഏതാനും ആഴ്ചകൾക്കുള്ളിൽ സിസ്റ്റോളിക് രക്തസമ്മർദ്ദം 8 മുതൽ 14 പോയിൻ്റ് വരെ കുറയ്ക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് വളരെ വലിയൊരു കാര്യമാണ്. നിങ്ങളുടെ ഹൃദയത്തിന് വിശ്രമം നൽകുന്നതിന് തുല്യമാണിത്.”

ലക്ഷ്മി:

 “കൊള്ളാം! സത്യം പറഞ്ഞാൽ എനിക്കും ഭക്ഷണം ശ്രദ്ധിക്കണമെന്ന് ആഗ്രഹമുണ്ട്. എനിക്ക് രക്തസമ്മർദ്ദമില്ലെങ്കിലും ഇത് കുടുംബത്തിൽ പലർക്കും ഉള്ള ഒരു രോഗമാണ്. ഞാൻ ഇപ്പോൾ തന്നെ തുടങ്ങുന്നതാണോ നല്ലത്?”

ഡോ. നിഖിൽ: 

“വളരെ നല്ല തീരുമാനം! തീപിടുത്തം ഉണ്ടാകുമ്പോൾ ഫയർ എക്‌സ്റ്റിംഗ്യൂഷർ വാങ്ങാമെന്ന് ആരും വിചാരിക്കില്ലല്ലോ, അതുപോലെയാണിത്. DASH ഡയറ്റ് ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്ക് മാത്രമല്ല, ജീവിതശൈലി രോഗങ്ങൾ വരാതെ തടയാനും കൂടുതൽ ഊർജ്ജസ്വലരായി ഇരിക്കാനും ആഗ്രഹിക്കുന്ന ആർക്കും ഇത് ഉചിതമായ ഭക്ഷണരീതിയാണ്.”

ലക്ഷ്മി: 

“ശരി, എന്നാൽ DASH തന്നെ! എനിക്ക് പിന്തുടരാൻ കഴിയുന്ന ഒരു ലളിതമായ ഡയറ്റ് പ്ലാൻ ഉണ്ടോ ഡോക്ടർ?”

ഡോ. നിഖിൽ:

 “തീർച്ചയായും! ഇന്ത്യൻ ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയ ലളിതമായ 7 ദിവസത്തെ ഭക്ഷണക്രമം ഞാൻ  ഇമെയിൽ ചെയ്യാം. ഓർക്കുക: ചെറിയ മാറ്റങ്ങൾ വലിയ ഫലങ്ങൾ നൽകും.”

ലക്ഷ്മി: 

“വളരെ നന്ദി ഡോക്ടർ! അടുത്ത തവണ നമ്മൾ കാണുമ്പോൾ, ഞാൻ നമ്മുടെ പ്രദേശത്തെ DASH അംബാസഡറായിരിക്കും!”

ഡോ. നിഖിൽ

 (ചിരിച്ചുകൊണ്ട്): “അതിന് ഞാൻ കാത്തിരിക്കും.”

അറിഞ്ഞിരിക്കാൻ: എന്തെല്ലാമാണ് DASHനെ മികച്ചതാക്കുന്നത്?

  • കൂടുതലായി ഉൾപ്പെടുത്തേണ്ടവ: പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പാൽ ഉത്പന്നങ്ങൾ, പയറുവർഗ്ഗങ്ങൾ, നട്സ്.
  • കുറയ്‌ക്കേണ്ടവ: ഉപ്പ്, റെഡ് മീറ്റ്, പഞ്ചസാര, പൂരിത കൊഴുപ്പുകൾ, പാക്കറ്റ് ഭക്ഷണങ്ങൾ.
  • ശാസ്ത്രീയ പിൻബലം: രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
  • സൗകര്യപ്രദം: ഇന്ത്യൻ ഭക്ഷണരീതികൾക്കും വീട്ടിലെ പാചകത്തിനും അനുസരിച്ച് എളുപ്പത്തിൽ മാറ്റിയെടുക്കാം.

Referece : Dash Eating Plan

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഉണർന്നെണീക്കാം, ഊർജസ്വലരാകാം, സ്വയം തിരിച്ചറിയാം: സ്ത്രീകൾ പ്രാവർത്തികമാക്കേണ്ട തീരുമാനങ്ങൾ

ഉണർന്നെണീക്കാം, ഊർജസ്വലരാകാം, സ്വയം തിരിച്ചറിയാം: സ്ത്രീകൾ പ്രാവർത്തികമാക്കേണ്ട തീരുമാനങ്ങൾ

ഓരോ ദിവസവും ചെയ്തുതീർക്കേണ്ട കാര്യങ്ങളുടെ പട്ടിക ചുമന്നുകൊണ്ടാണ് ഭൂരിഭാഗം സ്ത്രീകളും ഉറക്കമുണരുക. കട്ടിലിൽ നിന്ന് കാലുകൾ തറയിലൂന്നുന്നതോടെ അവൾ യന്ത്രം കണക്കെ ജോലിചെയ്യാൻ ആരംഭിക്കുകയായി. വീട്ടിലെ എല്ലാ...

ഡിസംബർ 3, 2025 10:53 pm
അസംബന്ധ വാക്കുകളുടെ കാലം: ആധുനിക ലോകത്തെ സംസാരത്തിൽ നിറയുന്ന അർത്ഥശൂന്യത

അസംബന്ധ വാക്കുകളുടെ കാലം: ആധുനിക ലോകത്തെ സംസാരത്തിൽ നിറയുന്ന അർത്ഥശൂന്യത

വാക്കുകൾ നിരർത്ഥകമാകുമ്പോൾ ഉള്ളടക്കത്തിൽ ഉപദേശം നിറച്ച്, പ്രചോദനം തുളുമ്പുന്ന പ്രസംഗങ്ങൾ നടത്തി, ലോകത്തേക്കും മികച്ചതെന്ന വീമ്പുകൾ പരസ്യതന്ത്രങ്ങളുടെ തിളക്കമുള്ള പദപ്രയോഗങ്ങൾ കൊണ്ടുപൊതിഞ്ഞ്, പൊള്ളയായ വാഗ്ദാനങ്ങൾ വാരിവിതറി- അങ്ങനെ...

നവംബർ 28, 2025 11:39 pm
വായ്നാറ്റം വിഷമിപ്പിക്കുന്നുണ്ടോ? യഥാർത്ഥ കാരണങ്ങളും ശാസ്ത്രീയ പരിഹാര മാർഗ്ഗങ്ങളും മനസ്സിലാക്കാം

വായ്നാറ്റം വിഷമിപ്പിക്കുന്നുണ്ടോ? യഥാർത്ഥ കാരണങ്ങളും ശാസ്ത്രീയ പരിഹാര മാർഗ്ഗങ്ങളും മനസ്സിലാക്കാം

ആരുടെയെങ്കിലും അടുത്തുനിന്നു സംസാരിക്കേണ്ടി വരുമ്പോൾ, വായ്നാറ്റം വരുമോ എന്ന ആശങ്ക മൂലം പലർക്കും സങ്കോചം തോന്നാറുണ്ട്. ആത്മവിശ്വാസത്തെയും ശരീരഭാഷയേയും വരെ മോശമായി സ്വാധീനിക്കുന്ന ഒന്നാണ് വായ്നാറ്റത്തെക്കുറിച്ചുള്ള ആശങ്ക. ...

നവംബർ 24, 2025 11:15 pm
X
Top
Subscribe