പ്രമേഹത്തെക്കുറിച്ച്  നിങ്ങൾക്കിതുവരെ അറിയാത്ത 9 കാര്യങ്ങൾ  

പ്രമേഹത്തെക്കുറിച്ച്  നിങ്ങൾക്കിതുവരെ അറിയാത്ത 9 കാര്യങ്ങൾ  

പ്രമേഹം എന്ന് കേൾക്കുമ്പോൾ മിക്കവരുടെയും മനസ്സിൽ ആദ്യം വരുന്നത് പഞ്ചസാരയുടെ കാര്യമായിരിക്കും.

എന്നാൽ വാസ്തവത്തിൽ, പ്രമേഹം എന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിലെ വ്യത്യാസം മാത്രം  കാണിക്കുന്ന ഒരു രോഗമല്ല. ശരീരത്തിലെ എല്ലാ സംവിധാനങ്ങളെയും ബാധിക്കുന്ന സങ്കീർണ്ണമായൊരു ഉപാപചയത്തകരാറാണത്.

ഇതൊരു നിശ്ശബ്ദ രോഗമാണ്; പലപ്പോഴും പുറമെ ലക്ഷണങ്ങൾ പ്രകടമാകില്ല, മാത്രമല്ല, ഈയവസ്ഥ തെറ്റിദ്ധാരണ സൃഷ്ടിക്കുകയും ചെയ്യും.

പ്രമേഹമുള്ളവരും ഇല്ലാത്തവരും അറിഞ്ഞിരിക്കേണ്ട, ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതും എന്നാൽ അധികം ആർക്കും അറിയാത്തതുമായ 9 കാര്യങ്ങളാണ് ഇവിടെ നൽകുന്നത്:

1. പ്രമേഹമുണ്ടെങ്കിലും വർഷങ്ങളോളം അതറിയാതിരിക്കാം!

ടൈപ്പ് 2 പ്രമേഹം പലപ്പോഴും ലക്ഷണങ്ങളൊന്നുമില്ലാതെയാണ് കടന്നുവരുന്നത്. രോഗം സ്ഥിരീകരിക്കുന്നതിന് മുൻപ് തന്നെ, ഏകദേശം  5 മുതൽ 7 വർഷം വരെ ആളുകൾ ഈ രോഗവുമായി ജീവിക്കാറുണ്ട്. അപ്പോഴേക്കും നാഡികളിലോ, വൃക്കകളിലോ, കണ്ണുകളിലോ കേടുപാടുകൾ സംഭവിച്ചിരിക്കാം.

അതുകൊണ്ടാണ് 30 വയസ്സിന് ശേഷം (അമിതവണ്ണമുള്ളവർക്കും വ്യായാമം കുറഞ്ഞവർക്കും ഇതിലും നേരത്തെ വേണം) രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി പരിശോധിക്കുന്നത് ജീവൻ രക്ഷിക്കാൻ സഹായിക്കുന്നത്.

2. പ്രീ-ഡയബറ്റിസ് മാറ്റിയെടുക്കാം— സമയം നിർണ്ണായകമാണ്

പ്രീ-ഡയബറ്റിസ് എന്നത് ചെറിയ ഒരു രോഗാവസ്ഥയല്ല—അതൊരു മുന്നറിയിപ്പാണ്.

ഈ ഘട്ടത്തിൽ നിങ്ങളുടെ ശരീരം ഇൻസുലിൻ പ്രതിരോധം (Insulin Resistance) കാണിക്കാൻ തുടങ്ങിയിട്ടുണ്ടാകും. എന്നാൽ ശരിയായ ജീവിതശൈലി മാറ്റങ്ങളിലൂടെ — അതായത്, ഭക്ഷണക്രമം, വ്യായാമം, മാനസിക സമ്മർദ്ദ നിയന്ത്രണം എന്നിവയിലൂടെ — ഈ അവസ്ഥ പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കും.

ശരീരഭാരത്തിന്റെ 5-7% കുറയ്ക്കുന്നതും, ദിവസവും 30 മിനിറ്റ് നടക്കാൻ ശ്രമിക്കുന്നതും പ്രമേഹത്തെ 58% വരെ തടയാനോ വൈകിപ്പിക്കാനോ കഴിയുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

3. പഞ്ചസാര മാത്രമല്ല — ഇൻസുലിൻ പ്രതിരോധമാണ് യഥാർത്ഥ വില്ലൻ

എപ്പോഴും പഞ്ചസാരയല്ല യഥാർത്ഥ വില്ലൻ— ഊർജ്ജത്തിനായി പഞ്ചസാര ഉപയോഗിക്കാൻ ശരീരത്തെ സഹായിക്കുന്ന ഇൻസുലിൻ എന്ന ഹോർമോണിനോട് ശരീരത്തിലെ കോശങ്ങൾ പ്രതികരിക്കാതിരിക്കുന്നതാണ് പ്രധാന പ്രശ്നം.

ഇത് രക്തത്തിൽ ഉയർന്ന ഗ്ലൂക്കോസ് നിലയ്ക്ക് കാരണമാവുകയും ക്രമേണ പാൻക്രിയാസിനെ ക്ഷീണിപ്പിക്കുകയും ചെയ്യുന്നു.

അതുകൊണ്ട്, പ്രമേഹം എന്നത്  പഞ്ചസാരയെ മാത്രം കേന്ദ്രീകരിച്ചുള്ള ഒരു പ്രശ്നം എന്നതിലുപരിയായി, അത് ഹോർമോൺ സംബന്ധമായ, കോശങ്ങളെ തകരാറിലാക്കുന്ന അവസ്ഥയാണ്.

4. മാനസിക സമ്മർദ്ദവും ഉറക്കമില്ലായ്മയും പ്രമേഹത്തിന് വഴിവെയ്ക്കാം

പാൻക്രിയാസും മനസ്സും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

തുടർച്ചയായ മാനസിക സമ്മർദ്ദം, രക്തത്തിലെ ഗ്ലൂക്കോസ് വർദ്ധിപ്പിക്കുകയും ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകുന്ന കോർട്ടിസോൾ ഹോർമോണിനെ ഉയർത്തുകയും ചെയ്യുന്നു.

അതുപോലെ, രാത്രിയിൽ 6 മണിക്കൂറിൽ താഴെ ഉറങ്ങുന്നത് വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകളുടെ ബാലൻസ് തെറ്റിക്കുന്നു. ഇത് കാർബോഹൈഡ്രേറ്റ് കഴിക്കാനുള്ള ആഗ്രഹം വർദ്ധിപ്പിക്കുകയും ഭാരം കൂടാൻ ഇടയാക്കുകയും ചെയ്യും.

സമ്മർദ്ദം നിയന്ത്രിക്കുന്നതും ഉറക്കത്തിന് മുൻഗണന നൽകുന്നതും മരുന്ന് കഴിക്കുന്നതുപോലെ തന്നെ പ്രധാനമാണ്.

5. എല്ലാ പ്രമേഹവും ഒരുപോലെയല്ല

പ്രമേഹം ടൈപ്പ് 1, ടൈപ്പ് 2 എന്നിവ മാത്രമല്ല,  അഞ്ചിലേറെ തരം പ്രമേഹങ്ങൾ നിലവിലുണ്ട്.

LADA (മുതിർന്നവരിലെ പരോക്ഷമായ ഓട്ടോഇമ്മ്യൂൺ പ്രമേഹം), MODY (കൗമാരക്കാരിൽ പ്രായപൂർത്തിയാകുമ്പോൾ കാണുന്ന പ്രമേഹം), ഗർഭകാല പ്രമേഹം എന്നിവയെല്ലാം വ്യത്യസ്ത രൂപങ്ങളായി ഡോക്ടർമാർ ഇപ്പോൾ തിരിച്ചറിയുന്നു. ഓരോന്നിനും അതിൻ്റേതായ ചികിത്സാ രീതിയും അനിവാര്യമാണ്.

മുതിർന്നവരിൽ, അസാധാരണമായ ലക്ഷണങ്ങൾ, പലപ്പോഴും തെറ്റായ രോഗനിർണയത്തിൽ കലാശിക്കാറുണ്ട്.

6. ഷുഗർ ഫ്രീ എന്ന കെണി

പല പഞ്ചസാര രഹിത ഭക്ഷണങ്ങളും പ്രമേഹ രോഗികൾക്ക് അനുയോജ്യമാകണമെന്നില്ല.

ഇവ പഞ്ചസാരയ്ക്ക് പകരമായി കൃത്രിമ മധുരങ്ങൾ ഉപയോഗിക്കുന്നുണ്ടാകാം. ഈ മധുരം ഇൻസുലിൻ വർദ്ധിപ്പിക്കാനും ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം കൂട്ടാനും കുടലിലെ നല്ല ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ മാറ്റാനും സാധ്യതയുണ്ട്.

സംസ്കരിച്ച, “ഷുഗർ-ഫ്രീ” ലേബലുകൾക്ക് പകരം,  പ്രകൃതിദത്ത സമ്പൂർണ്ണ ആഹാരങ്ങൾ തെരഞ്ഞെടുക്കുന്നതാണ് ഉചിതം.

7. പ്രമേഹം തലച്ചോറിനെയും ബാധിക്കുന്നു

പ്രമേഹം ശരീരത്തിന് മാത്രമല്ല ദോഷകരമാകുന്നത്—അത് ഓർമ്മശക്തിയെയും മാനസിക വ്യക്തതയെയും ബാധിക്കും.

രക്തത്തിലെ അമിതമായ പഞ്ചസാരയുടെ അളവ് തലച്ചോറിലെ ചെറിയ രക്തക്കുഴലുകളെ നശിപ്പിക്കുന്നു. ഇത് മേധാക്ഷയം, അൽസ്ഹൈമേഴ്‌സ്, വിഷാദം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

മസ്തിഷ്ക്കത്തിലെ ഇൻസുലിൻ പ്രതിരോധവുമായി ശക്തമായ ബന്ധമുള്ളതിനാൽ, ന്യൂറോളജിസ്റ്റുകൾ അൽസ്ഹൈമേഴ്സിനെ ടൈപ്പ് 3 പ്രമേഹം എന്നും വിശേഷിപ്പിക്കുന്നു.

8. കാലുകളിലെയും ചർമ്മത്തിലെയും മാറ്റങ്ങൾ ആദ്യ മുന്നറിയിപ്പാകാം

മരവിപ്പ്, തരിപ്പ്, മുറിവുകൾ ഉണങ്ങാൻ കാലതാമസം, അല്ലെങ്കിൽ ചർമ്മത്തിൽ തുടർച്ചയായുണ്ടാകുന്ന അണുബാധകൾ എന്നിവ പ്രമേഹത്തിന്റെ ആദ്യ ലക്ഷണങ്ങളാകാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നുവെന്ന് സ്ഥിരീകരിക്കുന്നതിന് മുമ്പുതന്നെ മേൽപ്പറഞ്ഞ ലക്ഷണങ്ങളുണ്ടാകാം.

 ഗ്ലൂക്കോസിൻ്റെ അളവ് അമിതമാകുമ്പോൾ, അത്  പ്രതിരോധശേഷി കുറയ്ക്കുകയും നാഡികളുടെ അഗ്രങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.

പാദങ്ങൾ പതിവായി പരിശോധിക്കുക.പ്രമേഹ സൂചനകൾ ഉണ്ടോയെന്ന് ശ്രദ്ധിക്കുക.

9.  ജീവിതശൈലിയുടെ പ്രതിഫലനം

ആധുനിക കാലത്തെ ജീവിതാവസ്ഥയുടെ നേർചിത്രമാണ് പ്രമേഹത്തിലൂടെ പ്രതിഫലിക്കുന്നത് — മാനസിക സമ്മർദ്ദം, വ്യായാമം ഇല്ലാത്ത ജീവിതശൈലി, സംസ്കരിച്ച ഭക്ഷണം, വൈകാരിക അസന്തുലിതാവസ്ഥ എന്നിവയുടെ ആകെത്തുകയാണിത്.

ആശ്വാസത്തിന് വകയുണ്ട്: ചെറിയ ചില മാറ്റങ്ങൾ വരുത്തി അതിൽ സ്ഥിരത കൈവരിച്ചാൽ പ്രാരംഭ ദശയിലുള്ള പ്രമേഹത്തെ തടയാനാകും. പ്രമേഹം ബാധിക്കുന്നത് ഏറെ വൈകിപ്പിക്കാനും ഇതുവഴി സാധിക്കും.

ശ്രദ്ധയോടെയുള്ള ഭക്ഷണം, ദിവസേനയുള്ള വ്യായാമം, ചിരിക്കാനും സന്തോഷിക്കാനും അങ്ങനെ സമ്മർദ്ദം ഒഴിവാക്കാനുമുള്ള സാഹചര്യങ്ങൾ കണ്ടെത്തൽ, സ്വയം അവബോധം – ഇതെല്ലാം ഏറെ ഗുണം ചെയ്യും.

                            ഓർമ്മയിൽ സൂക്ഷിക്കാൻ ചിലത്

തെറ്റിദ്ധാരണ     യാഥാർത്ഥ്യം 
പ്രമേഹത്തിന് കാരണം പഞ്ചസാരയാണ്ഇൻസുലിൻ പ്രതിരോധവും മെറ്റബോളിക് തകരാറുകളുമാണ് ഇതിന് പിന്നിൽ
അമിതഭാരമുള്ളവർക്ക് മാത്രമേ പ്രമേഹം വരൂവിസെറൽ ഫാറ്റ്  ഉള്ള, മെലിഞ്ഞ ആളുകൾക്കും ഇത് വരാനുള്ള സാധ്യതയുണ്ട്
‘ഷുഗർ-ഫ്രീ’ ഭക്ഷണം സുരക്ഷിതമാണ്എപ്പോഴും അങ്ങനെയാകണമെന്നില്ല — പല മധുരങ്ങളും മെറ്റബോളിസത്തെ തടസ്സപ്പെടുത്തുന്നു.
പ്രമേഹം ഒരിക്കലും മാറാത്ത രോഗമാണ്ശരിയായ ജീവിതശൈലിയും ചിട്ടകളും വഴി ടൈപ്പ് 2 പ്രമേഹം മാറ്റിയെടുക്കാൻ സാധിക്കും

Nellikka.life ൻ്റെ കാഴ്ചപ്പാട്

പ്രമേഹത്തെക്കുറിച്ചുള്ള അവബോധം വൈദ്യശാസ്ത്രത്തിൽ മാത്രം അധിഷ്ഠിതമായ ഒന്നല്ല.അതിൻ്റെ വേരുകൾ സംസ്ക്കാരത്തിലും സ്വഭാവത്തിലും ആഴ്ന്നിറങ്ങിയിരിക്കുന്നു. 

നമ്മുടെ മുൻതലമുറക്കാർ കഠിനാദ്ധ്വാനം ചെയ്ത്, സാവകാശം ആഹാരം കഴിച്ച്, ചിട്ടകൾ പാലിച്ച് ആരോഗ്യത്തോടെ ജീവിച്ചു.

അതേ സിദ്ധാന്തത്തിലേക്ക് – നല്ല ഭക്ഷണം, മതിയായ വിശ്രമം, അകം നിറഞ്ഞ ആനന്ദം എന്ന അതേ തത്വത്തിലേക്ക്, നമുക്കും മടങ്ങാം.അങ്ങനെ ജീവൻ്റെ ഏറ്റവും മികച്ച തലത്തിലേക്ക് നമുക്കും എത്തിച്ചേരാം. 

References

Related News

ലോക പൊണ്ണത്തടി ദിനം

ലോക പൊണ്ണത്തടി ദിനം

അമിതവണ്ണം എന്ന ആധുനികവിപത്തിനെക്കുറിച്ച് അറിഞ്ഞിരിക്കാം എല്ലാ വർഷവും മാർച്ച് 4-ാം തിയതി നമ്മൾ ലോക പൊണ്ണത്തടി ദിനമായി ആചരിക്കുന്നുണ്ട്. അമിതവണ്ണം ഇന്ന് ലോകം നേരിടുന്ന സങ്കീർണ്ണമായ ആരോഗ്യ...

മാർച്ച്‌ 4, 2026 11:03 pm
 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

“ഡോക്ടർ, എല്ലാം പഠിച്ചതാണ്… പക്ഷേ പരീക്ഷാഹാളിൽ എത്തുമ്പോൾ ഒന്നും ഓർമ്മ കിട്ടുന്നില്ല.” പരീക്ഷാക്കാലത്ത് ക്ലിനിക്കുകളിൽ എത്തുന്ന വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു...

മാർച്ച്‌ 1, 2026 4:10 pm
പരീക്ഷാപ്പേടിയിൽ നിന്ന് ജയിച്ചുകേറാം

പരീക്ഷാപ്പേടിയിൽ നിന്ന് ജയിച്ചുകേറാം

ആശങ്കകളെ തോൽപ്പിക്കാനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ പരീക്ഷകൾ വിദ്യാർത്ഥികളുടെ മനസ്സിൽ പലതരത്തിലുള്ള വികാരങ്ങൾ സൃഷ്ടിക്കാറുണ്ട്. ആകാംക്ഷ, ഭീതി, ആശങ്ക അങ്ങനെയങ്ങനെ. വാസ്തവത്തിൽ ചെറിയൊരു പേടിയുള്ളത്, പഠനത്തിൽ കൂടുതൽ ശ്രദ്ധ...

മാർച്ച്‌ 1, 2026 12:24 am
വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

നായ്ക്കുട്ടിയെ വളർത്തുന്നവർ ഡോഗ് മാസ്റ്ററിൽ നിന്ന്, ഡോഗ് ഓണറിൽ നിന്ന് പെറ്റ് പാരൻ്റിലേക്ക് വളർന്നെത്തിയ കാലമാണിത്. ഒരുകാലത്ത്  വീടിനുപുറത്തുമാത്രം കഴിഞ്ഞിരുന്ന നായ്ക്കുട്ടികൾ ഇന്ന് നമ്മുടെ സന്തതസഹചാരികളായി മാറിക്കഴിഞ്ഞു. ...

ഫെബ്രുവരി 25, 2026 11:21 pm
Top
Subscribe